HOME
DETAILS
MAL
പാചകപ്പുരയിലെ പീഡനം: പ്രതിക്ക് നാലുവര്‍ഷം കഠിന തടവ്
backup
April 26 2018 | 07:04 AM
കാസര്‍കോട്: സ്കൂള്‍ പാചകപ്പുരയില്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിനെ നാലു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു.
ചിറ്റാരിക്കാല്‍ പാലാവയല് കോളനിയിലെ കെ.ജി ഭാസ്കരനെ(31) യാണ് കാസര്‍കോട് ജില്ലാ അഡിഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. ഇതിനു പുറമെ 25,000 രൂപ പിഴയും വിധിച്ചു. 2014 മേയ് 31 നാണു കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാല്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളിലെ പാചകപുരയില്‍ വച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയായതായാണ് കേസ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി വെള്ളം ചൂടാക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി നിലവിളിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പൊലിസ് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."