HOME
DETAILS

കേന്ദ്ര സര്‍വകലാശാല അക്കാദമി സമുച്ചയം 29ന് ഉപരാഷ്ട്രപതി രാജ്യത്തിനു സമര്‍പ്പിക്കും

  
backup
April 26 2018 | 07:04 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%85%e0%b4%95%e0%b5%8d-2

 

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാന അക്കാദമി സമുച്ചയം 29ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര സര്‍വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെരിയയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 310 ഏക്കര്‍ ഭൂമിയില്‍ 231 കോടിരൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ എട്ടോളം അക്കാദമിക് സമുച്ചയങ്ങളാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. 317000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയമാണ് പൂര്‍ത്തിയായിരിക്കുന്നത്.
കാസര്‍കോട് വിദ്യാനഗറിലും പടന്നക്കാടും കുണിയയിലുമായി ചിതറിക്കിടന്നിരുന്ന താല്‍ക്കാലിക കാംപസുകളുടെ പ്രവര്‍ത്തനങ്ങള്‍ പെരിയയിലെ കാംപസിലേക്ക് മാറ്റി സ്ഥാപിക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പി, എം.എല്‍.എമാരായ പി.ബി അബ്ദുറസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍ സംബന്ധിക്കും.
2015 സെപ്റ്റംബറില്‍ കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ തറക്കില്ലിട്ട എട്ട് അക്കാദമിക് ബ്ലോക്കുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 231 കോടിരൂപയാണ് ഇതിനായി ചെലവഴിച്ചത്. 22 ഗവേഷണ വകുപ്പുകള്‍ ഉള്‍പ്പെടെ 23 പഠന വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.17 സംസ്ഥാനങ്ങളില്‍ നിന്നായി 1400ലധികം വിദ്യാര്‍ഥികള്‍ ഗവേഷണ പഠനം നടത്തുന്നുണ്ട്. 2009 ജൂണ്‍ നാലിന് കംപാരറ്റീവ് ലിറ്ററേച്ചറില്‍ 17 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമായി തുടങ്ങിയ സ്ഥാപനമാണ് ലോകോത്തര നിലവാരത്തിലുള്ള ഒരു വിദ്യാഭ്യാസ ഹബ്ബായി മാറാന്‍ പോകുന്നതെന്ന് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ പി.കെ അനീഷ് കുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി പ്രൊഫ. കെ. ജയപ്രസാദ്, മിഡിയാ കമ്മിറ്റി ചെയര്‍മാന്‍,പ്രൊഫ.കെ.പി സുരേഷ്, കണ്‍വീനര്‍ ഡോ.ഇഫ്തിഖാര്‍ അഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാന അക്കാദമിക്ക് സമുച്ചയം ഉപരാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നതോടെയും സമീപ ഭാവിയില്‍ ഏതാനും കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെയും പെരിയയിലെ കേന്ദ്ര സര്‍വകലാശാല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായി മാറും. സാമൂഹ്യ നീതിവകുപ്പ് അനുവദിച്ച 16.5 കോടി ഫണ്ടില്‍ ഒരുങ്ങുന്ന മൂന്ന് ഹോസ്റ്റലുകളും മികച്ച സൗകര്യങ്ങളുള്ള ഗസ്റ്റ് ഹൗസുകളും 72 കോടി ചെലവില്‍ ഒരുങ്ങുന്ന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും 22 കോടിയില്‍ തയാറാകുന്ന സെന്‍ട്രല്‍ ലൈബ്രറിയും ഉടനെ നിര്‍മാണം ആരംഭിക്കും. യോഗ, സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്‍ എന്നീ വകുപ്പുകള്‍ക്ക് ആവശ്യമായ കെട്ടിടങ്ങള്‍, അധ്യാപക-അനധ്യാപക ജീവനക്കാരുടെ ക്വാര്‍േട്ടഴ്‌സുകള്‍, സ്റ്റാറ്റിയൂട്ടറി ഓഫിസര്‍മാരുടെ ഔദ്യോഗിക ഭവനങ്ങള്‍, കേന്ദ്രീയ വിദ്യാലയം, വിദൂരവിദ്യാഭ്യാസകേന്ദ്രം എന്നിങ്ങനെ 17 സമുച്ചയങ്ങളുടെ പൂര്‍ത്തീകരണവും സാധ്യമാകുന്നതോടെ പെരിയയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമാവും. 2022ഓടെ ഇതെല്ലാം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാറും രജിസ്ട്രാര്‍ ഡോ.എ രാധാകൃഷ്ണന്‍ നായരും പറയുന്നു.
2009ലെ പാര്‍ലമെന്റ് ആക്ട് പ്രകാരമാണ ്‌കേരളം ഏറെകാലമായി ആവശ്യപ്പെടുന്ന കേന്ദ്ര സര്‍വകലാശാല അനുവദിക്കപ്പെടുന്നത്. ഒന്‍പതു വയസുമാത്രം പ്രായമായ ഒരു സര്‍വകലാശാല നേടിയ നേട്ടങ്ങള്‍ നിരവധിയാണ്. ാജ്യംമുഴുവനുമായി അന്യംനിന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ഭാഷകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും മറ്റുമായി യു.ജി.സി തെരഞ്ഞെടുത്ത 11 കേന്ദ്രങ്ങളിലൊന്ന് കേന്ദ്ര സര്‍വകലാശാലയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago