റിട്ട. അധ്യാപകന്‍ റേഷന്‍കാര്‍ഡില്‍ പായ നെയ്ത്ത് തൊഴിലാളി
നെട്ടൂര്‍: പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ റിട്ടയേഡ് അധ്യാപകന്‍ പായ നെയ്ത്തുകാരനായി. വൈറ്റില ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മരട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മരട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന റിട്ട .അധ്യാപകനുമായ ടി.പി ആന്റണി മാസ്റ്ററെയാണ് പായ നെയ്ത്ത് തൊഴിലാളിയായി റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
റേഷന്‍ കാര്‍ഡ് പുതുക്കിയപ്പോഴാണ് ഇത്തരം വികലമായ മാറ്റങ്ങള്‍ വന്നത്. രണ്ടാഴ്ച മുമ്പ് കിട്ടിയ പുതിയ റേഷന്‍ കാര്‍ഡിലാണ് തൊഴില്‍ എന്ന കോളത്തില്‍ പായ നെയ്ത്തു തൊഴിലാളിയായി രേഖപ്പെടുത്തിയിരിക്കുന്നത്. മാസവരുമാനം 20000 രൂപയാണ്. മറ്റൊരു കാര്യം ഇദ്ദേഹത്തിന്റെ ഭാര്യ റിട്ട. അധ്യാപികയായ സാറാ കുട്ടിയുടെ ജോലി കമ്പനി ജോലി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. പഴയ റേഷന്‍ കാര്‍ഡില്‍ രണ്ടു പേരും പെന്‍ഷണര്‍മാരായിരുന്നു.
പതിനേഴ് വര്‍ഷം മുമ്പ് അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ച ഇവര്‍ക്ക് റേഷന്‍ കാര്‍ഡിലെ വികൃതി മൂലം പെന്‍ഷന്‍ മുടങ്ങുമോ എന്നതാണ് പേടി.
കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫിസിലാണ് ഇത്തരം വികല മായ തെറ്റുകള്‍ കടന്നു കൂടിയിട്ടുള്ളത്. ജീവനക്കാരുടെ നിരുത്തരവാദപരമായ നിലപാടുകളാണ് ഇത്തരം ഗുരുതരമായ തെറ്റുകള്‍ക്കിടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."