പള്ളി വരാന്തയില്‍ കണ്ട കുഞ്ഞിനെ ശിശുഭവന് കൈമാറി
കളമശേരി: എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജിനടുത്ത് പള്ളി വരാന്തയില്‍ കണ്ടെത്തിയ കുഞ്ഞിനെ ശിശു ഭവന് കൈമാറി. കുഞ്ഞിന് ജിസ എന്ന പേരു നല്‍കി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കറുകുറ്റി പാദുവപുരത്തള്ള സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് ശിശുഭവനിലേക്ക് കുഞ്ഞിനെ കൈമാറിയത്. എറണാകുളം മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് ശിശുഭവന്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ ജൂലിറ്റാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. സോഷ്യല്‍ വര്‍ക്കര്‍ ലിയയും അവര്‍ക്കൊപ്പമുണ്ടായി. നസ്രത്തിലെ സിസ്റ്റര്‍മാരാണ് കുഞ്ഞിന് ജിസ എന്ന പേരിട്ടത്.
ചൊവ്വാഴ്ച സുബഹി നിസ്‌കാരത്തിനിടെയാണ് കളമശേരി ഗവ.മെഡിക്കല്‍ കോളജിനടുത്തുള്ള ഇക്ര ജുമ മസ്ജിദിന്റെ വരാന്തയില്‍ ആരൊ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉടന്‍ തന്നെ എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് ശിശുഭവന് കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്നതിനും ദത്തു നല്‍കുന്നതിനുമുള്ള അംഗീകാരമുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ജൂലിറ്റിനെ വിളിച്ച് കുഞ്ഞിനെ ഏറ്റെടുത്ത് ശിശു ഭവനിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത്തരത്തില്‍ കണ്ടുകിട്ടുന്ന കുഞ്ഞുങ്ങളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ക്രമമനുസരിച്ച് അഡോപ്ഷന്‍ സെന്ററുകള്‍ക്കു നല്‍കുകയാണ് പതിവ്.
ഇത്തവണ ശിശുഭവന്റെ ഊഴമായതിനാലാണ് അവര്‍ക്ക് കുഞ്ഞിനെ നല്‍കിയത്. ശിശുഭവനില്‍ ജിസ എത്തിയതോടെ അവിടെ ആറു കുഞ്ഞങ്ങളായി. ഇതില്‍ ഒരു കുഞ്ഞിന് ഒരു മാസത്തോളമെ പ്രായമുള്ളൂ. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജിസയെ കണ്ടെത്തിയ വിവരവും രക്ഷിതാക്കള്‍ ഉണ്ടെങ്കില്‍ തെളിവ് സഹിതം എത്തണമെന്നും കാണിച്ച് അറിയിപ്പ് നല്‍കും.
അറിയിപ്പിന് വ്യക്തമായ മറുപടി കിട്ടിയില്ലെങ്കില്‍ ദത്തു നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. കളമശേരി പൊലിസ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."