ജില്ലാ ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരിയുടെ പിരിച്ചുവിടല്‍: പുനരന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്
ചെറുതോണി: ജില്ലാ ആശുപത്രിയില്‍ ഓ.പി.ടിക്കറ്റ് രോഗികള്‍ക്ക് നല്‍കാന്‍ തയ്യാറാകാതിരുന്ന സംഭവത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍കാലിക ജീവനക്കാരിക്കെതിരെ പുനരന്വേഷണത്തിന് ജില്ല കലക്ടര്‍ ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല.
ഏപ്രില്‍ 28ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയിലെത്തി പുനരന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരില്‍ നിന്ന് മൊഴിയെടുക്കും. പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ജീവനക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജീവനക്കാരിയെ പിരിച്ചുവിട്ട നടപടി കോടതി സ്‌റ്റേ ചെയ്ത് പുനരന്വേഷണം നടത്തി രണ്ട് മാസത്തിനുള്ളിള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഉത്തരവിടുകയായിരുന്നു.
2017 ഒക്ടോബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേദിവസം ഓ.പി.ടിക്കറ്റ് നല്‍കുന്ന ചുമതല ജീനക്കാരിക്കായിരുന്നു. ആശുപത്രിയില്‍ ചികില്‍സതേടി എത്തിയ നൂറ്കണക്കിന് രോഗികള്‍ ക്യൂ നില്‍ക്കുമ്പോള്‍ ഓ.പി.ടിക്കറ്റ് നല്‍കാന്‍ താമസം വരുത്തിയത് രോഗികള്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് ജീവനക്കാരി രോഗികളോട് കയര്‍ക്കുകയും ഓ.പി.ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തി വെയ്ക്കുകയുമായിരുന്നു.
സീനിയര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ജീവനക്കാരി ഓ.പി.ടിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല. ഇത് രോഗികളില്‍ പ്രതിഷേധത്തിനിടയാക്കി.
ഈ സംഭവം സ്ഥലത്ത് ഉണ്ടായിരുന്ന ഒരു യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു.സംഭവം വയറലാകുകയും ലക്ഷകണക്കിന് ആളുകളള്‍ കാണുകയും ചെയ്തു. സംഭവം അറിഞ്ഞ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു.പിന്നീട് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി ജീവനക്കാരി ചെയ്തത് ഗൗരമായ കുറ്റമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 നവംബര്‍ 11ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
സി.പി.എം.ഇടുക്കി ഏരിയ കമ്മറ്റി അംഗത്തിന്റെ ഭാര്യയാണ് ജീവനക്കാരി. ആശുപത്രിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് മുമ്പ് ഇവരെ പിരിച്ചുവിട്ടിരുന്നു.പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയാണ് ഇവര്‍ ജോലിയില്‍ തുടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."