ഭൂപ്രശ്‌നം: സര്‍ക്കാര്‍ ഉത്തരവിറക്കുംവരെ സമരമെന്ന് അതിജീവന പോരാട്ട സമിതി
അടിമാലി: ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇടുക്കി അതിജീവന പോരാട്ട വേദി വീണ്ടും സമരമുഖത്തേയ്ക്ക് ഇറങ്ങുന്നു.
ചൊവ്വാഴ്ച്ച തിരുവന്തപുരത്ത് നടന്ന ജില്ലയിലെ രാഷ്ടീയ നേതൃത്വത്തിന്റെ ചര്‍ച്ചയില്‍ ഉണ്ടായ തീരൂമാനത്തിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കും വരെ സമര സമിതി സമരവുമായി മുന്‍പേട്ട് പോകുമെന്ന് നേതാക്കള്‍ അടിമാലിയില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
സമരത്തിന്റെ അടുത്ത ഘട്ടമായി 28 ന് മൂന്നാറില്‍ ഏകദിന ഉപവാസ സമരം നടത്തും. തുടര്‍ന്ന് മെയ് ഏഴിന്് കാല്‍ലക്ഷം കുടിയേറ്റ കര്‍ഷകരെ ഉള്‍പ്പെടുത്തി ഇടുക്കി കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുവാനും സമര സമിതി തീരുമാനിച്ചു.
കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍, വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളിലെ ഗ്രാന്റീസ്, അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ് മരങ്ങള്‍ പിഴുത് മാറ്റുന്നതിനുള്ള അനുമതി നല്‍കാന്‍ കാബിനറ്റ് തീരുമാനിച്ചു.എന്നാല്‍ ഹൈറേഞ്ചിലെ മറ്റു വില്ലേജുകളില്‍ മരം മുറിക്കല്‍ നിരോധനം നിലനില്‍ക്കുകയാണ്.
കര്‍ഷകനു പട്ടയഭൂമിയിലെ മരം മുറിക്കുന്നതിനുള്ള തടസ്സം സര്‍ക്കാര്‍ നീ്ക്കിയിട്ടില്ല.പട്ടയ ഭുമിയില്‍ വീട് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള തീരമാനവും ഉണ്ടായിട്ടില്ല.
ഇതെല്ലാം ചര്‍്ച്ചയില്‍ ഉണ്ടായ കാര്യങ്ങളാണ്.ഇതിന് അടിയന്തിരമായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം.
അല്ലാതെ സമര സമിതി സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും നേതാക്കള്‍ അറിയിച്ചു. 24ന് നടന്ന ചര്‍ച്ചയില്‍ സമര നേതാക്കളെ ഒഴുവാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എ.കെ മണി, ജനറല്‍ കണ്‍വീനര്‍ കെ.വി ശശി, ജോര്‍ജ്ജ് തോമസ്, കെ.ആര്‍ ജയന്‍, റസാക്ക് ചൂരുവേലിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."