വിമുക്തി പദ്ധതി: 10 സ്‌കൂളുകള്‍ പ്രത്യേകം നിരീക്ഷിക്കും
ആലപ്പുഴ: ലഹരിക്കെതിരെ ജനതയെ അണിനിരത്തി ലഹരി വര്‍ജ്ജനത്തിലേക്ക് നയിക്കാനുള്ള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നു.
പുതിയ അധ്യയന വര്‍ഷം വിമുക്തി ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍, ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ജില്ല. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ട 10 സ്‌കൂളുകള്‍ തെരെഞ്ഞെടുക്കുകയും ഈ സ്‌കൂളുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യും.
അധ്യാപകരുടെയും, പി.റ്റി.എ. ഭാരവാഹികളുടെയും മേല്‍നോട്ടത്തില്‍ സ്‌കൂള്‍ ഇടവേളകളില്‍ കുട്ടികളെ നിരീക്ഷിച്ച് മദ്യവും, മയക്കുമരുന്നും അവര്‍ക്ക് പുറത്തുള്ളവര്‍ നല്‍കുന്നില്ലായെന്നും, അവര്‍ ഉപയോഗിക്കുന്നില്ലായെന്നും പൊതുജനങ്ങളും സ്‌കൂള്‍ അധികൃതരും ഉറപ്പുവരുത്തണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
അത്തരത്തില്‍ സൂചന ലഭിച്ചാല്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കണം. അസി.എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോ), ആലപ്പുഴ ഫോണ്‍ : 949 600 2864, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, ആലപ്പുഴ. ഫോണ്‍: 940 006 9494, 0477225 1639.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."