പ്രാഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍?
ജോലി തിരക്കുമൂലം പതിവായി പ്രാഭത ഭക്ഷണം ഉപേക്ഷിക്കുന്നവരാണ് നിങ്ങളെങ്കില്‍ കുട വയറിനും തടി കൂടാനും സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
സമയനിഷ്ഠയില്ലാതെ പ്രാഭാത ഭക്ഷണം കഴിക്കുന്നവരില്‍ കൊഴുപ്പു കൂടാനും പൊണ്ണ തടിക്കും കാരണമാകുന്നു. പ്രഭാത ഭക്ഷണം പാടെ ഒഴിവാക്കുന്നവര്‍ക്ക് ഇതിനുള്ള സാധ്യത കൂടുതലാണെന്നാണ് അമേരിക്കയിലെ മയോ ക്ലിനിക്കിലെ ഗവേഷകന്‍ കെവിന്‍ സ്മിത്ത് പറയുന്നത്.
2005 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 347 ആളുകളുടെ പ്രഭാത ഭക്ഷണ ശീലത്തെ കുറിച്ച് പഠനം നടത്തിയതില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുളളത്. ആഴ്ച്ചയില്‍ അഞ്ചോ ഏഴോ തവണ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവരെക്കാള്‍ വയറിന്റെ അളവ് 9.8 സെ.മി കൂടുതലായിരിക്കും ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കുന്നവരില്‍ എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
ഇനി എത്ര തിരക്കാണെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുന്നതാണ് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."