HOME
DETAILS

യമനില്‍ സഖ്യസേന ആക്രമണം ശക്തം: ആക്രമണത്തില്‍ ഹൂതി ആയുധ വ്യാപാരി കൊല്ലപ്പെട്ടു

  
backup
April 26 2018 | 13:04 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%b8%e0%b5%87%e0%b4%a8-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-2

റിയാദ്: യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ആക്രമണത്തില്‍ വിമതവിഭാഗമായ ഹൂതികളുടെ ആയുധ ഇടനിലക്കാരനും ഏജന്റുമായ പ്രമുഖ നേതാവ് കൊല്ലപ്പെട്ടു. യമനിലെ തന്നെ ഏറ്റവും വലിയ ആയുധ വ്യാപാരിയായി അറിയപ്പെടുന്നയാളും അറബ് സഖ്യസേനയുടെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഫാരിസ് മന്നാ ആണ് കഴിഞ്ഞ ദിവസം സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സഖ്യസേന സ്ഥിരീകരിച്ചു.

ഹൂതികളുടെ നേതൃനിരയിലെ രണ്ടാമന്‍ സ്വാലിഹ് അല്‍ സ്വമ്മാദിനെ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിലാണ് ആയുധ വ്യാപാരിയും കൊല്ലപ്പെട്ടത്. യമനില്‍ രക്ത ചൊരിച്ചിലില്‍ ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതിയുടെ പ്രമുഖ പങ്കാളി കൂടിയാണ് ഫാരിസ്.

മുന്‍ യമന്‍ പ്രസിഡന്റ് അലി സ്വാലിഹിന്റെ അടുപ്പക്കാരനില്‍ പ്രമുഖനായിരുന്ന ഇദ്ദേഹമാണ് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നത്. പിന്നീട് അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ജയിലിലായ അദ്ദേഹത്തിനെതിരെ മുന്‍ ലിബിയന്‍ പ്രസിഡന്റ് മുഅമ്മദ് ഗദ്ദാഫിക്കു വേണ്ടി ചാരവൃത്തി നടത്തിയെന്നും ഹൂതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയെന്നും ആരോപിക്കപ്പെട്ടു. അക്കാലത്ത് ഹൂതികളുടെ ശക്തികേന്ദ്രമായ സഅദയിലെ ഗവര്‍ണറായിരുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ ഹസന്‍ മന്നാഅ അറസ്റ്റില്‍ പ്രതിഷേധിച്ചു ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുകയും തുടര്‍ന്നങ്ങോട്ട് അണികള്‍ വ്യാപകമായി സ്‌ഫോടനങ്ങളും അക്രമങ്ങളും അഴിച്ചുവിടുകയും ചെയ്തു. നിരവധി പേര്‍ കൊല്ലപ്പെട്ടത്തോടെ അദ്ദേഹത്തിന്റെ വിചാരണ നീട്ടിവയ്ക്കുകയായിരുന്നു.

പിന്നീട് പുറത്തിറങ്ങിയ അദ്ദേഹം ഹൂതികളുമായി അടുപ്പം ഉണ്ടാകുകയും വിദേശത്തു നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇതായിരുന്നു യമനില്‍ അട്ടിമറിക്ക് ഹൂതികള്‍ക്ക് ഏറ്റവും സഹായകരമായതെന്നാണ് കരുതുന്നത്. സോമാലിയയിലെ അല്‍ ശബാബ് തീവ്രവാദ ഗ്രൂപ്പിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നവരുടെ യു.എന്‍ ലിസ്റ്റിലും അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago