സഊദിയില്‍ വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ വന്‍ ഇടിവ്
ജിദ്ദ: സഊദിയില്‍ വിദേശഡ്രൈവര്മാരുടെ നിയമനത്തില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറോടെ ഹൗസ് ഡ്രൈവര്‍മാരുടെയും ടാക്സി ഡ്രൈവര്‍മാരുടെയും എണ്ണം 40 ശതമാനം കുറയുമെന്നാണ് കണക്കുകൂട്ടല്‍.
ജൂണ്‍ മാസം മുതല്‍ വനിതകള്‍ക്ക് ടാക്സി ഓടിക്കാനുള്ള അവസരം ലഭിക്കും. പത്ത് ലക്ഷത്തില്‍പരം വിദേശ ഡ്രൈവര്‍മാര്‍ രാജ്യത്തുണ്ട്. ഇതില്‍ രണ്ട് ലക്ഷത്തോളം പേര് ഹൗസ് ഡ്രൈവര്‍മാരാണ്. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ചതോടെയാണ് വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ ഇടിവുണ്ടായത്. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചു തുടങ്ങും.
ഈ സാഹചര്യത്തില്‍ വിദേശ ഡ്രൈവര്‍മാരുടെ റിക്രൂട്ടിങ് ഇനിയും കുറയാനാണ് സാധ്യത. സ്ത്രീകള്‍ക്ക് മാത്രമായി വനിതാ ടാക്സി സേവനവും നിലവില്‍ വരുന്നുണ്ട്. വനിതാ ടാക്സി നിലവില്‍ വരുന്നതോടെ ഈ മേഖലയില്‍ സ്വദേശി വനിതകളക്ക് തൊഴില്‍ സാധ്യത കൂടിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."