ഇന്ത്യ ആരുടെയും കുത്തകയല്ല
ജനാധ്യപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചു കൊണ്ട് സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് . മഹിതമായ സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളെയും ഉള്‍കൊള്ളുന്ന നമ്മുടെ നാട് വര്‍ഗീയതക്കും ഫാഷിസത്തിനും വളക്കൂറുള്ള മണ്ണല്ല .
നാനാത്വത്തില്‍ ഏകത്വം ഉള്‍കൊള്ളുന്ന ഒരു പ്രദേശത്തു അരാജകത്വം സൃഷ്ടിക്കാന്‍ ആരു ശ്രമിച്ചാല്‍ അതിനു അല്പായുസുമാത്രമേ ഉണ്ടാകുകയുള്ളൂ.
സര്‍വ്വ മേഖലയിലും തീവ്ര ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ പണച്ചാക്കും നുണച്ചാക്കും ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരും അവരുടെ ശിങ്കിടികളും ശ്രമിക്കുമ്പോള്‍ മതേതര ശക്തികള്‍ ഉണരേണ്ടതുണ്ട് .
ആ ദൗത്യമാണ് മുസ്ലിം ലീഗ് പാര്‍ലിമെന്റിനകത്തും പുറത്തും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത് .അതിന്റെ അനുരണനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജാര്‍ഖണ്ഡ് മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന വിജയം .
സമാധാനത്തിന്റെയും ശാന്തിയുടെയും ജ്വലിക്കുന്ന നാളങ്ങള്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടെകില്‍ അധര്മത്തിന്റെ കാര്‍മേഘ ങ്ങള്‍ ക്കെതിരെ വിജയം സുനിശ്ചിതം. ഇന്ത്യ ആരുടെയും കുത്തകയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."