HOME
DETAILS

മതരഹിത സമൂഹത്തിലെ ആത്മീയത

  
backup
April 26 2018 | 17:04 PM

madarahida

 

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മുദ്രാവാക്യത്തില്‍ മനുഷ്യജീവിതത്തിലെ മതത്തിന്റെ സ്വാധീനം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. വിശദാംശങ്ങളില്‍ വിവാദമുണ്ടാവാമെങ്കിലും. എന്നാല്‍ ഈ മുദ്രാവാക്യത്തിനൊരു തിരുത്തെന്ന പോലെ മതമില്ലെങ്കിലും മനുഷ്യന്‍ നന്നായാല്‍ മതി എന്നൊരു തത്വം ചിലര്‍ ഉന്നയിക്കുകയാണിന്ന്. ഈ തത്വം എത്രമാത്രം ബാലിശമാണെന്ന് മനുഷ്യവര്‍ഗത്തെക്കുറിച്ച് പഠനം നടത്തുന്ന ഏതൊരു വ്യക്തിക്കും ബോധ്യം വരും. മറ്റൊരു ഭാഷയില്‍ മതതത്വങ്ങളുടെ സ്രോതസ്സുകളില്‍ നിന്നല്ലാതെ നന്മകള്‍ ഉരുത്തിരിയുമോ എന്നതാണ് പ്രശ്‌നം. നമുക്കീ കാര്യം അല്പം ചിന്തിക്കാം.
ലോകത്തെ അനേക കോടി ജനങ്ങളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ഒരു മതതത്വവും അംഗീകരിക്കാത്തവരായി ഉള്ളൂ എന്നതാണ് വസ്തുത. സോവിയറ്റ് യൂനിയന്‍ പധാനമന്ത്രിയായിരുന്ന ക്രൂഷ്‌ചേവ് യൂറോപ്പില്‍ ഒരു സംഘര്‍ഷം ഉടലെടുത്ത ഘട്ടത്തില്‍ പറഞ്ഞു പോയി ദൈവം രക്ഷിക്കട്ടെ എന്ന്.
ഇതെക്കുറിച്ച് അന്ന് സഖാവ് ഇ.എം.എസ്സ് നമ്പൂതിരിപ്പാട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ഇനിയാരും സഹായിക്കാനില്ല എന്നേ അതിനര്‍ത്ഥമുള്ളൂ. ദൈവം ഉണ്ടെന്നല്ല. ഇതേ നമ്പൂതിരിപ്പാട് തന്റെ അന്തര്‍ജനത്തിന് ക്ഷേത്രത്തില്‍ പോവാന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്ത് കൊടുത്തിരുന്നുവെന്നത് മറ്റൊരു വസ്തുത. എന്തിന് നന്മ ചെയ്യണമെന്നതിനും തിന്മ വെടിയണമെന്നതിനും ഉത്തരം നല്‍കാന്‍ മതമൂല്യങ്ങല്‍ക്ക് മാത്രമേ കഴിയൂ. മരണാനന്തരം എല്ലാം നശിക്കുന്നുവെന്ന് വിശ്വസിക്കുന്നവന് നന്മ ചെയ്തിട്ടെന്ത് കാര്യ ം എന്ന് ചിന്തിക്കുകയും മരിക്കും വരെ തോന്നിയത് പോലെ ജീവിക്കുകയും ചെയ്യുന്നു. താന്‍ചെയ്യുന്ന കര്‍മങ്ങള്‍ക്ക് അനുസൃതമായി മരണാനന്തരവും പ്രതിഫലം ലഭിക്കുമെന്ന ചിന്തയാണ് നന്മക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നത്.
മതസ്രോതസ്സുകളുടെ അഭാവത്തില്‍ ധാര്‍മികതക്ക് വല്ല പ്രസക്തിയുമുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.
മാതാപിതാക്കള്‍ അവരുടെ പ്രകൃതിദത്ത അഭിനിവേശത്തെത്തുടര്‍ന്ന് തമ്മില്‍ ഇണചേര്‍ന്നു. അതിനെതുടര്‍ന്ന് ഭാര്യ ഗര്‍ഭിണിയായി. മതവിശ്വാസത്തിന്റെ സംരക്ഷണമില്ലെങ്കില്‍ ഈ കുഞ്ഞിനെ ജനിച്ച ഉടന്‍ ഞെക്കിക്കൊന്നാല്‍ എന്താണ് തെറ്റ്? അഥവാ ഭൗതികസ്വാര്‍ത്ഥതയുടെ പേരില്‍ അവനെ ജീവിക്കാന്‍ വിട്ടുവെന്ന് കരുതുക. പണ്ട് ഫ്രാന്‍സില്‍ കണ്ടത് പോലെ തങ്ങള്‍ക്ക് ജന്മം നല്‍കിയവരെ വെറുതെ വിടില്ലെന്ന് മക്കള്‍ തീരുമാനിച്ചാല്‍ എവിടെയാണ് കുഴപ്പം?
മനുഷ്യന്റെ സാമൂഹ്യമണ്ഡലത്തിലേക്ക് മതത്തെ കെട്ടിയിറക്കേണ്ടെന്ന് വാദിക്കുന്നവര്‍ ഇതിനെല്ലാം മറുപടി പറയണം. ചില സംഗതികള്‍ സ്വാഭാവികമായും നല്ലതും മറ്റു ചിലത് മോശവുമാണെന്ന് പറയുന്നവര്‍ അറിയാതെ മതത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് ചുരുക്കം. ദൈവവും പരലോകവും കര്‍മഫലവും മിഥ്യയാണെന്ന് വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്താണ്? കിട്ടിയ സമയം അടിപൊളി ജീവിതം നയിക്കുക തന്നെ. പക്ഷെ നാം കാണുന്നത് അതല്ലല്ലോ. ഇതിന്റെയര്‍ത്ഥം ഇല്ലാത്ത ദൈവം അവരെ ശിക്ഷിക്കുന്നുവെന്നല്ലേ. മക്കളുടെ ധാര്‍മികചിന്തയെ പറ്റി പറഞ്ഞത് പോലെ തന്നെയാണ് ഗുരുശിഷ്യ ബന്ധത്തിന്റെയും അവസ്ഥ.
നാം വീട്പണിക്ക് ഒരാളെ വിളിച്ചാല്‍ അവര്‍ക്ക് പ്രതിഫലം നല്‍കുന്നതോടെ എല്ലാം അവസാനിച്ചല്ലോ. അത് പോലെ ഗുരുക്കള്‍ക്കും ദക്ഷിണയും ശമ്പളവും നല്‍കലോടെ സംഗതി തീര്‍ന്നു. എന്നാല്‍ ഇതോടെ എല്ലാം തീരുന്നില്ലെന്ന് നമ്മെ ഉദ്‌ഘോഷിക്കുന്നത് മതചിന്തകളും ഉപനിഷത്തുകളും മാത്രമാണ്. ചുരുക്കത്തില്‍ മതരഹിത സംവിധാനത്തില്‍ ധാര്‍മികതക്കോ നിയമവ്യവസ്തകള്‍ക്കോ യാതൊരു പ്രസക്തിയുമില്ല. അത് കൊണ്ടാണ് ബുദ്ധി വിധികര്‍ത്താവല്ലെന്ന് മതവിശ്വാസികള്‍ പറയുന്നത്.
ഇക്കാണുന്ന പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് അനിവാര്യമാണെന്ന് ഒരു പക്ഷെ നമ്മുടെ ബുദ്ധി സമര്‍ത്ഥിക്കുമായിരിക്കാം. പക്ഷെ അങ്ങനെ വിശ്വസിക്കാന്‍ ഭാവിക്കുന്നത് മതമാണ്, ബുദ്ധിയല്ല. മതത്തെ അവഗണിക്കുകയാണെങ്കില്‍ നമുക്കിതിനെ ന്യായീകരിക്കാമല്ലോ. അത്തരം ഒരു ദൈവമുണ്ടെങ്കില്‍ ആയിക്കൊള്ളട്ടെ. നമുക്കാ കാര്യം അപേക്ഷിക്കേണ്ട കാര്യമില്ല.
ചുരുക്കത്തില്‍ മനുഷ്യന്റെ വിശ്വാസം, നന്മകള്‍ എല്ലാറ്റിനും രൂപം നല്‍കുന്നത് മതമൂല്യങ്ങള്‍ മാത്രമാണ്. ഏതെങ്കിലും ഒരു മതസ്രോതസ്സുകള്‍ക്കല്ലാതെ ഇത് സാധിക്കുകയില്ല. അപ്പോള്‍ പ്രശ്‌നങ്ങളിലേക്ക് മതദര്‍ശനങ്ങളെ വലിച്ചിഴക്കേണ്ടെന്ന് പറയുന്നത് കേവലം വിഢിത്തമാണ്. ലോകത്ത് ഇന്ന് കാണുന്ന ശാന്തതയും സുരക്ഷയും കേവലം നിയമസംവിധാനങ്ങളുടെ സൃഷ്ടിയല്ല. മതസ്രോതസ്സുകളില്‍ നിന്നും ജ്വലിക്കുന്ന ശോഭയുടെ ഫലം തന്നെയാണത്.
മുഖ്യമതദര്‍ശനങ്ങളായ ഇസ്‌ലാം, ഹിന്ദു, ജൈന,സിക്ക് ബുദ്ധ മതങ്ങളും എലിയെ മുതല്‍ പുള്ളിമാനെ വരെ പൂജിക്കുന്ന മതമെല്ലാം ഇവിടെ സംഗമിക്കുകയാണ്. സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകളിലേക്ക് മതത്തെ ആനയിക്കേണ്ട കാര്യമില്ലെന്ന് പറയുന്നവര്‍ക്ക് സമ്പൂര്‍ണമായും മതമുക്തമായ ഒരു സമൂഹത്തെ ഇന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ ചോദിക്കട്ടെ, ചെറിയത് വലിയതിന് ഇര എന്നാണല്ലോ ജന്തുലോകത്തെ പൊതുവ്യവസ്ഥ. ഈ തത്വം മനുഷ്യനും അംഗീകരിച്ചാല്‍ എന്തായിരിക്കും അവസ്ഥ. ഏതെങ്കിലും നിയമസംഹിതകള്‍ക്ക് പിന്നെയെവിടെയാണ് പ്രസക്തിയുണ്ടാവുക.
യഥാര്‍ത്ഥത്തില്‍ അന്തമാനിലെ വനാന്തരങ്ങളില്‍ ഉടുതുണിയില്ലാതെ ജീവിക്കുന്ന മനുഷ്യര്‍ പോലും പരസ്പരം ചില സുരക്ഷകള്‍ പാലിച്ച് വരുന്നുണ്ട്. എങ്കില്‍ അത് അവര്‍ സ്വയം സൃഷ്ടിച്ചതായിരിക്കില്ല. ഏതോ ധാര്‍മിക സ്രോതസ്സുകളില്‍ നിന്നും പ്രവഹിച്ചത് തന്നെയായിരിക്കും. മരണം പോലുളള ദുരിതാനുഭവങ്ങളാണ് മതദര്‍ശനത്തെ താങ്ങി നിറുത്തുന്നതെന്ന വാദം തെറ്റാണ്. കാരണം അത്തരം ദുരന്തങ്ങള്‍ക്ക് മതവിശ്വാസം മോചനം നല്‍കുന്നില്ലല്ലോ.
ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ ആധിപത്യം എന്നാണല്ലോ അര്‍ത്ഥം. എന്നാല്‍ നിശ്ചിത മാനദണ്ഡങ്ങളുടെ അഭാവത്തിലുളള ജനാധിപത്യത്തിന്റെ ഗതിയെന്തായിരിക്കും?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  6 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  12 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  31 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago