HOME
DETAILS
MAL
ആയുധ പരിശീലന കേസ് എന്‍.ഐ.എ അവസാനിപ്പിച്ചു
backup
April 26 2018 | 17:04 PM
കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലന കേസ് എന്‍.ഐ.എ അവസാ നിപ്പിച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ തുടരന്വേഷണ സാധ്യതയില്ലെന്ന് അന്വേഷണ സംഘം കൊച്ചിയിലെ പ്രത്യേക കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചു. ഇതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ അറസ്റ്റിലായ കെ.വി അബ്ദുള്‍ ജലീല്‍(41), മുണ്ടോന്‍വയല്‍ കനിയറക്കല്‍ തൈക്കണ്ടി അസ്ഹറുദ്ദീന്(24) എന്നിവരാണ് കുറ്റവിമുക്തരാകും.
കെ.വി അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലായിരുന്നു കെട്ടിടം. അസ്ഹറുദ്ദീന് ആയുധ പരിശീലനത്തിന് കാവല്‍ നിന്നു എന്നും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നിലവില്‍ ഇരുവരും ജാമ്യത്തിലാണ്. 2013 ഏപ്രില്‍ 23ന് നാറാത്തുള്ള കെട്ടിടത്തില്‍ ആയുധ പരിശീലന ക്യാംപ് നടത്തിയെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."