HOME
DETAILS
MAL
മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിനെതിര് - കേരള കോണ്‍(എം)
backup
June 05 2016 | 23:06 PM
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിനു ബലക്ഷയമില്ലെന്ന അഭിപ്രായത്തില്‍ മാറ്റംവരുത്താതെ മുഖ്യമന്ത്രി പിണറായി വിജയന് പുതിയഡാം വേണമെന്ന നിലപാടുമാത്രം സ്വീകരിച്ചിരിക്കുന്നത് രണ്ടുവള്ളത്തില്‍ കാലുവച്ചുള്ള വഞ്ചനാപരമായ നിലപാടാണെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് കുറ്റപ്പെടുത്തി. 120 വര്‍ഷം പഴക്കമുള്ള ഡാമിന് ബലക്ഷയമുണ്ടെന്ന വാദം അംഗീകരിക്കാതെ പുതിയ ഡാം വേണമെന്നും അത് ഇന്നത്തെ നിലയില്‍ അസാധ്യമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് അനീതിയാണ്. പുതിയ ഡാം നിര്മിക്കണമെങ്കില് അന്തര്‍ദേശീയ വിദഗ്ദ സമിതി റിപ്പോര്‍ട്ടു നല്‍കണമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. ഡാമിനു ബലക്ഷമുണ്ടെന്നു സമ്മതിച്ചാലെ അന്താരാഷ്ട്ര വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നു പറയാന്‍ പോലും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."