കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയിലേക്ക്
തിരുവനന്തപുരം: കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.
കുപ്പിവെള്ളം ഒരു ലിറ്റര്‍ 20 രൂപയില്‍ നിന്ന് 12 രൂപയാക്കി കുറയ്ക്കാന്‍ നിര്‍മാതക്കള്‍ ഉറപ്പ് നല്‍കിയിട്ടും കുറച്ചു വില്ക്കാന് തയാറാകത്തതിനെ തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കാന്‍ കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഇതേ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
കുപ്പിവെള്ളം എട്ടു രൂപയ്ക്ക് നല്കാന് നിര്‍മാതാക്കള്‍ തയാറാണ്. കുപ്പിയില്‍ 12രൂപ പ്രിന്റ് ചെയ്യുകയും ചെയ്യും. എന്നാല്‍ ലാഭം കുറവാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികള്‍ 12 രൂപ പ്രിന്റ് ചെയ്ത കുപ്പിവെള്ളം വില്പനയ്ക്ക് എടുക്കുന്നില്ല.
ഇതുകാരണം സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് വ്യാപാരികള്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ടെങ്കിലും നിയമപരമായ നടപടി സ്വീകരിക്കാനാകുന്നില്ല.
തുടര്‍ന്നാണ് അവശ്യസാധനങ്ങളുടെ പട്ടികയില്‍ കുപ്പിവെള്ളത്തെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പട്ടികയില്‍ കുപ്പിവെള്ളം ഇടം പിടിച്ചാല്‍ 12രൂപയ്ക്ക് വില്ക്കാത്ത വ്യാപാരികള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ കഴിയും.
നിര്‍മാതാക്കള്‍ ഇപ്പോഴും പഴയ വിലക്കാണ് നല്‍കുന്നതെന്നും അതിനാലാണ് വിലകുറച്ച് വില്ക്കാന് കഴിയാത്തതെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."