മധ്യപ്രദേശില്‍ കമല്‍നാഥും ഗോവയില്‍ ഗിരീഷ് ഛോദാന്കറും പി.സി.സി അധ്യക്ഷന്മാര്
ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിനൊടുവില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ മധ്യപ്രദേശ് അധ്യക്ഷനായി കോണ്‍ഗ്രസ് നിയമിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെയര്‍മാനായി യുവനേതാവും ഗുണ എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയെയും തെരഞ്ഞടുത്തു. അതേസമയം യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം മധ്യപ്രദേശില്‍ പാലിക്കാതിരുന്നത് അധികാരത്തിലേറാനുള്ള ദ്വിഗ് വിജയ് സിങ്ങിന്റെ നീക്കത്തിന് തടയിടാനാണെന്നാണ് വിവരം.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ കമല്‍നാഥിന് ഹരിയാനയുടെ ചുമതലയുണ്ടായിരുന്നു. മുന്‍മന്ത്രിയും പി.സി.സി അധ്യക്ഷനുമായ അരുണ്‍ യാദവിനെ മാറ്റിയാണ് കമല്‍നാഥിനെ അധ്യക്ഷനാക്കിയത്. കൂടാതെ മുന്‍മന്ത്രി ബാല ബച്ചന്, ജിത്തു പട്്വാരി, സുരേന്ദ്ര ചൗധരി, രാം നിവാസ് റാവത്ത് എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. ഗോവ പി.സി.സി അധ്യക്ഷനായി ശാന്താറാം നായിക്കിനുപകരം ഗിരീഷ് ഛോദാന്കറെ നിയമിച്ചതായും കോണ്‍ഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് അധികാരം പിടിക്കാന്‍ ശക്തമായ നേതൃത്വത്തിനേ കഴിയൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് കമല്‍നാഥിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ കമല്‍നാഥോ അല്ലെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയോ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."