HOME
DETAILS
MAL
റദ്ദാക്കിയ പാസ്പോര്‍ട്ടുമായി നീരവ് മോദി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു
backup
April 26 2018 | 18:04 PM
ന്യൂഡല്‍ഹി: റദ്ദാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇപ്പോള്‍ അദ്ദേഹം ന്യൂയോര്ക്കിലാണുള്ളതെന്നാണ് വിവരം. പാസ്പോര്‍ട്ട് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി നീരവ് മോദിയെ ബാധിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയിലധികം വായ്പയെടുത്ത് കഴിഞ്ഞ ജനുവരി ആദ്യത്തിലാണ് നീരവ് മോദി രാജ്യം വിട്ടത്.
മുംബൈയില്‍ നിന്ന് കടന്ന അദ്ദേഹം ആദ്യം യു.എ.ഇയിലും പിന്നീട് ഹോങ്കോങ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."