HOME
DETAILS

മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍മിക്കുന്ന വീടുകളില്‍ മോദിയുടെ ചിത്രം പതിക്കാന്‍ നിര്‍ദേശം

  
backup
April 26 2018 | 18:04 PM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d-2


ഭോപ്പാല്‍: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രം പതിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. ഈ പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളില്‍ രണ്ടു തരം ടൈലുകള്‍ പതിക്കണം.
ഈ ടൈലുകള്‍ പതിക്കുന്നിടത്താണ് മോദിയുടെയും ചൗഹാന്റെയും ചിത്രം പതിക്കേണ്ടത്. സബ്കാ സപ്ന, ഘര്‍ ഹോ അപ്ന എന്ന് ഹിന്ദിയില്‍ എഴുതുകയും പ്രധാനമന്ത്രി ആവാസ് യോജന എന്ന് രേഖപ്പെടുത്തുകയും വേണം.
അതോടൊപ്പമാണ് മോദിയുടെയും ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ പതിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. പദ്ധതിയുടെ ലോഗോയ്‌ക്കൊപ്പം ആര്‍.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രവും ഉള്‍പ്പെടുത്തും.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അര്‍ബന്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ നാലിനായിരുന്നു ഉത്തരവ് പുറത്തിറങ്ങിയത്. പി.എം.എ.വൈ സ്‌കീമുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിന് ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. ഇതാണ് പിന്നീട് ഉത്തരവായി പുറത്തിറങ്ങിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതിയിലും രാഷ്ട്രീയം കലര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് സിങ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago