എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാംപയിന്‍
കോഴിക്കോട്: വിപുലമായ ആത്മ സംസ്‌കരണ പദ്ധതികളും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി റമദാന്‍ കാംപയിന്‍ നടത്തും. 'ആസക്തിക്കെതിരേ ആത്മ സമരം' എന്ന പ്രമേയവുമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ കൈപറ്റയില്‍ മെയ് 10 ന് നടക്കും. ഖുര്‍ആന്‍, ഹദീസ് പഠനത്തിന് റമദാന്‍ കാലയളവില്‍ ശാഖാ തലങ്ങളില്‍ വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ക്ലസ്റ്റര്‍ തലങ്ങളില്‍ സക്കാത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ജില്ലാ, മേഖലാ തലങ്ങളില്‍ ഇഫ്താര്‍ മീറ്റുകള്‍, നിര്‍ധന കടുംബങ്ങള്‍ക്ക് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലുമായി സഹകരിച്ച് ഇഫ്താര്‍ കിറ്റ് വിതരണം, നിര്‍ധനരായ മതാധ്യാപകര്‍ക്ക് പെരുന്നാള്‍ പുടവ വിതരണം, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവ വിപുലമായി സംസ്ഥാനതലത്തില്‍ നടത്തും.
കാംപസ് വിങിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരവും സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ മേഖല, ജില്ല, സംസ്ഥാന തലത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരവും സംഘടിപ്പിക്കും. ആഷിഖ് കുഴിപ്പുറം കണ്‍വീനറും സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, അഹ്മദ് ഫൈസി കക്കാട് എന്നിവര്‍ അംഗങ്ങളായി കാംപയിന്‍ നടത്തിപ്പിന് ഉപസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."