HOME
DETAILS
MAL
സീനിയര്‍ ബുഷിനെ അത്യാഹിത വിഭാഗത്തില്‍നിന്നു മാറ്റി
backup
April 26 2018 | 19:04 PM
വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിനെ തീവ്ര പരിചരണ വിഭാഗത്തില്‍നിന്നു മാറ്റി. സാധാരണ രോഗികളെ പ്രവേശിപ്പിച്ച കേന്ദ്രത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. ഞായറാഴ്ചയാണ് രക്തത്തില്‍ അണുബാധയെ തുടര്‍ന്ന് സീനിയര്‍ ബുഷിനെ ഹൂസ്റ്റണ്‍ മെത്തേഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ബര്‍ബറയുടെ മരണത്തിന് ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ഇത്.
93 വയസുള്ള ബുഷ് അമേരിക്കയുടെ 41-ാമത്തെ പ്രസിഡന്റായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."