HOME
DETAILS

കെ.എസ്.ആര്‍.ടി.സി.യെ നിലനിര്‍ത്തേണ്ടത് ജീവനക്കാര്‍ തന്നെയെന്ന് ടോമിന്‍ ജെ. തച്ചങ്കരി

  
backup
April 26 2018 | 19:04 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%af%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0

 

കോഴിക്കോട്: ജീവനക്കാര്‍ തന്നെയാണ് കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്തേണ്ടതെന്നും എല്ലാ മാസവും ശമ്പളം നല്‍കാന്‍ തെണ്ടേണ്ട അവസ്ഥയാണെന്നും പുതിയ എം.ഡി ടോമിന്‍ ജെ. തച്ചങ്കരി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ഗ്യാരേജ് മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുജോലി ചെയ്താലും പ്രതിഫലം ലഭിക്കണമെന്ന ജീവനക്കാരുടെ മനോഭാവം മാറണം. ചീഞ്ഞളിഞ്ഞ മൃതദേഹത്തില്‍ നിന്ന് ആഭരണം അഴിച്ചെടുക്കുന്ന രീതിക്ക് സമാനമാണ് ജീവനക്കാരുടെ അലവന്‍സ് ആവശ്യപ്പെടല്‍. ദിനേനയുള്ള വരുമാനത്തില്‍ നിന്നും അലവന്‍സ് എന്ന പേരിലുള്ള കൈയ്യിട്ടുവാരലിനെതിരേ ശക്തമായ നടപടിയെടുക്കും. 70 ശതമാനമെങ്കിലും യാത്രക്കാരില്ലാത്ത റൂട്ടുകളില്‍ സര്‍വീസ് നടത്തേണ്ടതില്ല. രാഷ്ട്രീയക്കാര്‍ ഇത്തരത്തിലുള്ള ഏതെങ്കിലും റൂട്ടുകളില്‍ അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെടുന്നത് പരിഗണിക്കാനാവില്ല.
16000 കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമുണ്ടായിട്ടും നിരവധി ബസുകള്‍ ഓടിക്കാനാളില്ലെന്ന കാരണത്താല്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഈ രീതി അവസാനിപ്പിക്കണം. എല്ലാവരും കംപ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യാമെന്ന് കരുതിയാല്‍ അനുവദിക്കില്ല. ജീവനക്കാരുടെ ബാഹുല്യമാണ് കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി. ഇതിനിടയിലാണ് 4000ത്തില്‍ അധികം ഉദ്യോഗാര്‍ഥികളെ പി.എസ്.സി റിക്രൂട്ട് ചെയ്തിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കുമ്പോള്‍ മാനുഷിക പരിഗണന വേണമെന്ന് ആവശ്യപ്പെട്ട് കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞ് വരുന്നത് ശരിയല്ല. കേരളത്തില്‍ എവിടെയും ജോലി ചെയ്യാമെന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ പിന്നീടത് മറക്കുന്നു. നടപടികളുടെ പേരില്‍ എന്ത് സംഘടിത പ്രതിഷേധമുണ്ടായാലും അനുവദിക്കില്ല. ജനാധിപത്യ, നിയമ, ഭരണ വിരുദ്ധമായ ഒരു നടപടികള്‍ ജീവനക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗുണപരമായ തീരുമാനങ്ങളുമായി സഹകരിച്ച് പോകാന്‍ തയാറായാല്‍ ഒരു വര്‍ഷം കൊണ്ട് കോര്‍പറേഷന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago