HOME
DETAILS

പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു; 12 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

  
backup
June 05 2016 | 23:06 PM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e

ചെറുതോണി: ഇടുക്കി - നേര്യമംഗലം സംസ്ഥാന പാതയില്‍ ചുരുളിക്കും കരിമ്പനുമിടയില്‍ അട്ടിക്കളത്ത് പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു 12 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച രാത്രി 12 നാണ് സംഭവം.
നിയന്ത്രണം വിട്ട കെഎല്‍ എ 8104 ടാങ്കര്‍ ലോറി റോഡരുകിലെ പാറയില്‍ ഇടിച്ച്  മറിയുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആല്‍പ്പാറ സ്വദേശി സന്ദീപ് (22), കൊല്ലം സ്വദേശികളായ വിഷ്ണു(24), രതീഷ്(30) എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രഥമശുശ്രൂഷക്കുശേഷം വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് റോഡിലും പരിസരത്തും പെട്രോള്‍ ഒഴുകിപ്പടര്‍ന്നത് സമീപവാസികളില്‍ പരിഭ്രാന്തി പരത്തി.
കൊച്ചിയില്‍ നിന്നും തടിയമ്പാട്ടുള്ള പെട്രോള്‍ പമ്പിലേക്ക് ഡീസലും പെട്രോളും കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ 20,000 ലിറ്റര്‍ ഡീസലും പെട്രോളുമാണ് ടങ്കറിലുണ്ടായിരുന്നത്. ഇതില്‍ നിന്നും 6000 ലിറ്ററോളം പെട്രോളും, ഡീസലും റോഡിലൂടെ ഒഴുകി സമീപത്തെ കൃഷിയിടത്തില്‍ പടര്‍ന്നു. പരിസ്ഥിതി ദിനത്തില്‍ വിതരണത്തിനു കൊണ്ടുവന്ന മരതൈകള്‍ സി പി എം ചേലച്ചുവട് ലോക്കല്‍ കമ്മിറ്റി ഓഫീസിലിറക്കിയ ശേഷം കരിമ്പന്‍ ഭാഗത്തേക്ക് വരുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് സംഭവം കണ്ട് കഞ്ഞിക്കുഴി പൊലിസില്‍ അറിയിച്ചത്. ഉടന്‍തന്നെ പൊലിസും ഇടുക്കിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി. രാത്രി തന്നെ വൈദ്യുതി ബോര്‍ഡ് അധികൃതരുമായി ബന്ധപ്പെട്ട് പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.
സമീപത്ത് താമസിക്കുന്നവരെ പൊലിസ് വിളിച്ചുണര്‍ത്തി ഫോണ്‍ വഴിയും നേരിട്ടും വിവരം അറിയിച്ചു. സംഭവ സ്ഥലത്തിനു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പ്രവേശിക്കുന്നത് പൊലിസ് തടഞ്ഞു. രാത്രി മുതല്‍ വാഹനങ്ങള്‍ ചേലച്ചുവട്ടില്‍ നിന്നും  പെരിയാര്‍വാലി കരിമ്പന്‍ വഴി തിരച്ചു വിട്ടു. ചേലച്ചുവട്ടിലും കരിമ്പനിലും പൊലിസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. രാവിലെ തന്നെ അമ്പലമുകളില്‍ നിന്നെത്തിയ വിദഗ്ധര്‍ പെട്രോള്‍ നിര്‍വീര്യമാക്കി. മറ്റൊരു ടാങ്കര്‍ എത്തിച്ച് ശേഷിക്കുന്ന ഇന്ധനം പകര്‍ത്തി മാറ്റി. രാത്രി മുതല്‍ കഞ്ഞിക്കുഴി എസ് ഐ ഷനല്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ എന്‍ കെ ഷൗക്കത്തലി, കെ ആര്‍ അനീഷ്, മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീപിടുത്തമുണ്ടാകാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോയിരുന്ന പൊലിസുകാരെയും വിളിച്ചുവരുത്തിയിരുന്നു. കൂടാതെ ഇടുക്കി എസ് ഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസും സ്ഥലത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. ദുരന്തമൊഴിവാക്കാന്‍ നാട്ടുകാര്‍ അപകടസ്ഥലത്തേക്ക് കടക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണമാണ്  ഒരുക്കിയിരുന്നത്. ഇന്നലെ ഉച്ചക്ക് 12.45 നു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago