HOME
DETAILS
MAL
ഓന്ത്പച്ച വനത്തില്‍ തീപിടിത്തം
backup
April 27 2018 | 01:04 AM
അഞ്ചല്‍: ആനക്കുളം ഓന്ത്പച്ച വനത്തില്‍ തീപടര്‍ന്നു. ആനക്കുളം ഓന്ത്പച്ച വനത്തില്‍നിന്ന് മരം ലേലത്തില്‍ പിടിച്ച കരാറുകാരന് മരങ്ങള്‍ മുറിച്ച് കൊണ്ടുപോയശേഷം പാഴ് വസ്തുക്കള്‍ കൂട്ടി ഇട്ട് തീയിട്ടതാണ് വനത്തിലേക്ക് തീപടരാന്കാരണമെന്ന് പഞ്ചായത്ത് അംഗം ലാലിതോമസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് കരാറുകാരന് തീയിട്ടത്. തീ ആളികത്തി വനത്തിലേക്ക് പടര്‍ന്നതോടെ നാട്ടുകാരില്‍ പരിഭ്രാന്തിഉയര്ത്തി. പതിനഞ്ച് ഹെക്ട്ടറോളം വനത്തിലേക്ക് തീപടര്‍ന്ന് പിടിച്ചന്നും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തീപടര്‍ന്ന വനഭാഗത്ത് സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തണമെന്നും പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു. എന്നാല്‍ ഓന്ത്പച്ച വനത്തില്‍ തീയിട്ടത് മൂലം വനവകുപ്പിനു നശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അഞ്ചല്‍ റയിഞ്ചോഫിസര് ബി.ആര് ജയന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."