യുവതിയുടെ മരണം; ഭര്‍ത്താവ് പിടിയില്‍
കരുനാഗപ്പള്ളി: സ്ത്രീധന പീഡനം മൂലം യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് ശിവശ്രീ വീട്ടില്‍ സുരേഷ് കുമാറി(41)നെയാണ് കരുനാഗപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തത്.
പടനായര്‍കുളങ്ങര കോതപുരം കാര്‍ത്തികയില്‍ രാമകൃഷ്ണപിള്ളയുടെ മകള്‍ അര്‍ച്ചന (28) മരിച്ചത്.
ഈ മാസം 19ന് രാത്രി 7.30ന് രാമകൃഷ്ണപിള്ളയുടെ സഹോദരി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു അര്‍ച്ചന വീടിനകത്ത് കയറി കതകടച്ചുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. സഹോദരി ഭര്‍ത്താവ് വിളിച്ചറിച്ചതിനെത്തുടര്‍ന്ന് പിതാവ് രാമകൃഷ്ണപിള്ള എത്തുമ്പോഴേക്കും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ അര്‍ച്ചന മരണപ്പെട്ടതായി അറിഞ്ഞു.
വിവാഹ ശേഷം 13 ലക്ഷം രൂപ രാമകൃഷ്ണപിള്ള മകള്‍ അര്‍ച്ചനയ്ക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ വീടുപണിയ്ക്കായി വീണ്ടും കുടുതല്‍ പണം ആവശ്യപ്പെട്ടു കൊണ്ട് തന്റെ മകള്‍ അര്‍ച്ചനയെ സുരേഷ്‌കുമാറും ഇയാളുടെ പിതാവും മാതാവും സഹോദരിയും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കുക പതിവയിരുന്നു.
അര്‍ച്ചനയ്ക്ക് അഞ്ചു വയസ്സുള്ള ഒരു മകളുണ്ട് .തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും സംശയമുള്ളതായും മരണാന്തര ചടങ്ങുകള്‍ക്ക് പോലും അര്‍ച്ചനയുടെ ഭര്‍ത്താവും ബന്ധുക്കളും പങ്കെടുക്കാതിരുന്നതില്‍ ദുരൂഹത വര്‍ധിക്കുന്നതായി കാട്ടി പിതാവ് കരുനാഗപ്പള്ളി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തുടര്‍ന്ന് കരുനാഗപ്പള്ളി എ.സി.പി ബി വിനോദിന്റെ നിര്‍ദേശാനുസരണം സി.ഐ രാജേഷ് കുമാറും എസ്.ഐ ഉമറുല്‍ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കേടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."