മനുഷ്യത്വ രഹിത ഭരണകൂടങ്ങള്‍ക്കെതിരേ മതേതര സമൂഹം ഒന്നിക്കണം: എല്‍ദോ എബ്രഹാം എം.എല്‍.എ
മൂവാറ്റുപുഴ: മനുഷ്യത്വ രഹിത ഭരണകൂടങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ മതേതര സമൂഹം ഒന്നിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കലാപം സൃഷ്ടിക്കാന്‍ ഭരണാധികാരികള്‍ കൂട്ട് നില്‍ക്കുന്ന വ്യവസ്ഥയിലൂടെയാണ് ഇന്ത്യ കടന്ന് പോകുന്നതെന്നും മതഭ്രാന്തന്‍മാരും, ഫാസിസ്റ്റ് ശക്തികളും അഴിഞ്ഞാടുകയാണന്നും, മതേതരത്വം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പള്ളിച്ചിറങ്ങര കെന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ കെ.കെ.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.ബി നാസ്സര്‍ സ്വാഗതം പറഞ്ഞു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അലി പായിപ്ര, എം.എം അലിയാര്‍ മാസ്റ്റര്‍, അഷറഫ് ലബ്ബ ദാരിമി, എ.എം.സൈനുദ്ദീന്‍ മാസ്റ്റര്‍, സി.കെ.സിയാദ് ചെമ്പറക്കി, വി.എസ് ജാബിര്‍, അബൂബക്കര്‍ ഹാജി, അഷറഫ് മൗലവി, വി.എം മൈതീന്‍, എ.എം ഹമീദ്, കെ.കെ.അസീസ്, സിദ്ദീഖ് ചിറപ്പാട്ട്, വി.പി സൈത്മുഹമ്മദ് മാസ്റ്റര്‍, എസ്.മുഹമ്മദ് കുഞ്ഞ്, അസീസ് മരങ്ങാട്ട്, അബ്ദുല്‍ സമദ്, നൗഷാദ് വാണിയംപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന മാനവ സൗഹാര്‍ദ്ദ സമ്മേളനം പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മുന്‍ശബരിമല മേല്‍ശാന്തി എ.ആര്‍ രാമന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അലി പായിപ്ര അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നട്ടതും. തുടര്‍ന്ന് ഷമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."