ഇനി നടുനിവര്‍ത്തി സഞ്ചരിക്കാം: ആലപ്പുഴയില്‍ സുഖയാത്രയ്ക്ക് 17 റോഡുകള്‍ കൂടി
ആലപ്പുഴ : ആലപ്പുഴയില്‍ റോഡ് വിപ്ലവം. സുഖയാത്രയ്ക്ക് 17 റോഡുകള്‍ക്കൂടി അനുവദിച്ച് സര്‍ക്കാര്‍. നഗരവാസികള്‍ക്കും ഗ്രാമവാസികള്‍ക്കും സുഖയാത്ര, ശുഭയാത്ര എന്ന സര്‍ക്കാരിന്റെ ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതാണ് പദ്ധതി.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി ഇതുവരെ പൂര്‍ത്തിയായത് 17 റോഡുകളാണ് .നിര്‍മാണവും പൂര്‍ത്തീകരണവുമായി 48.43കോടി രൂപയുടെ റോഡ് വികസനമാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഇതുവരെ നടന്നത്. കൂടാതെ എട്ട് പ്രധാന റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും. ശവക്കോട്ടപാലത്തിന് സമാന്തരമായിട്ടുള്ള പാലത്തിനായി 28.45 കോടിയുടെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ബജറ്റു വിഹിതത്തിന് പുറമേ നബാര്‍ഡ്, കിഫ്്ബി തുടങ്ങിയവയുടെ സാമ്പത്തിക സഹായത്തോടെയാണ് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം സാധ്യമാക്കിയത്.
ഏറെ നാളുകളായി കടുത്ത യാത്രാദുരിതത്താല്‍ നിരവധി പരാതികളുമുയര്‍ന്ന ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിന്റെ പുനര്‍നിര്‍മാണത്തിന് 12.8 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്. പണി പൂര്‍ത്തിയാകാന്‍ ഒക്ടോബര്‍ വരെ സമയമുണ്ടെങ്കിലും 90 ശതമാനം ജോലികളും പൂര്‍ത്തിയായതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ബിനു അറിയിച്ചു. മന്ത്രിസഭ വാര്‍ഷികത്തിന്റെ ഭാഗമായി മെയില്‍ പണി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പകലും രാത്രിയും ഒരുപോലെ പണിനടത്തിയാണ് ആറ് കിലോമീറ്റര്‍ വരുന്ന റോഡിന്റെ പണികള്‍ ആധുനിക രീതിയില്‍ പൂര്‍ത്തിയാക്കുന്നത്. ചേര്‍ത്തല-മുട്ടത്തിപറമ്പ് റോഡ് പുനരുദ്ധാരണവും ബി.എം ആന്‍ഡ് ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. ആറ് കോടിരൂപയാണ് ഇതിന് ചെലവഴിച്ചത്. പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് നഗരപ്രദേശങ്ങളില്‍ റോഡുപണി ക്രമീകരിച്ചത്.
രാത്രിസമയം പണി നടത്തിയതിനാല്‍ ട്രാഫിക്കും നിയന്ത്രണ വിധേയമായി.അധികകാലം ഈടുനില്‍ക്കാന്‍ അത്യാധുനിക സംവിധാനങ്ങളാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. റബ്ബറൈസ്ഡ് ടാറിങ്ങിന് പുറമേ പ്ലാസ്റ്റിക്കും റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. അഞ്ചു റോഡുകളുടെ നിര്‍മാണ-നവീകരണം അമ്പലപ്പുഴയില്‍ മാത്രം പൂര്‍ത്തിയായി.
അമ്പലപ്പുഴയില്‍ കൊച്ചുകട റോഡ് നവീകരണം, ജൂബിലി റോഡ് നവീകരണം, വട്ടപ്പള്ളി റോഡ്് നവീകരണം, എലഫന്റ് ഗേറ്റ് റോഡ് നവീകരണം, എക്‌സ്‌ചേഞ്ച് റോഡ് എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടും. ആലപ്പുഴയില്‍ മൂന്ന് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
വഴിച്ചേരി-കൊമ്മാടി റോഡ് പുനരുദ്ധാരണം, ആറാട്ടുവഴി മാളികമുക്ക് റോഡ് പുനരുദ്ധാരണം,കാപ്പില്‍ മുക്ക് അടിമ ജങ്ഷന്‍ റോഡ്, കലവൂര്‍ കാട്ടൂര്‍ റോഡ്, കോള്‍ഗേറ്റ് കാവുങ്കല്‍ റോഡ്, ആലപ്പുഴ പുന്നമടക്കായല്‍ ടൂറിസം കണക്ടിവിറ്റി റോഡ് നവീകരണം, എ.എസ്.കനാല്‍ ഈസ്റ്റ്ബാങ്ക് റോഡ് പുനരുദ്ധാരണം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ.
റോഡിന്റെ ഇരുവശവും ടൈല്‍ പാകുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ആര്‍.കെ ജങ്ഷന്‍ മുതല്‍ കാര്‍ത്തികപള്ളി വരെയുള്ള റോഡ് പുനരുദ്ധാരണം പൂര്‍ത്തിയാക്കി.
കീരിക്കാട് വെട്ടത്ത് കടവ് റോഡില്‍ മാളിയേക്കല്‍ ജങ്ഷന്‍ മുതല്‍ മുതുകുളം ഹൈസ്‌കൂള്‍ വരെ റോഡ് പണി പുരോഗമിക്കുന്നു. ഇതേ റോഡില്‍ 2.20 കോടി രൂപ ഭരണാനുമതി ലഭിച്ച ഹൈസ്‌കൂള്‍ ജങ്ഷന്‍ മുതല്‍ വെട്ടത്തുകടവ് വരെയുള്ള ബി.എം.ആന്‍ഡ് ബി.സി.ജോലി പകുതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുട്ടനാട് നിയോജക മണ്ഡലത്തില്‍ നാലാങ്കല്‍ മുപ്പത്തിനാലില്‍പ്പടി റോഡ് പുനരുദ്ധാരണം, എടത്വാ പുതുക്കരി മാമ്പുഴക്കരി റോഡിന്റൈ ടാറിങ് എന്നിവ പൂര്‍ത്തിയായി. എട്ടോളം റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.കായംകുളം നിയോജക മണ്ഡലത്തില്‍ 1.45 കോടി രൂപക്ക് പെരിങ്ങാല കൊച്ചിക്കല്‍ റോഡ് നവീകരണം പൂര്‍ത്തിയായി.
ക്കരയില്‍ രണ്ടുറോഡുകളാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. പനയില്‍ ആനയടി റോഡ്, എരുമക്കുഴി-എടപ്പോണ്‍ റോഡുകളാണിത്. ഇതിന് രണ്ടിനുമായി 8.38 കോടി രൂപ ചെലവഴിച്ചു.
കായംകുളത്ത് പെരിങ്ങാല- കൊച്ചിക്കല്‍ റോഡ്, കളരിക്കല്‍ ജങ്ഷന്‍ മണിവേലിക്കടവ് റോഡുകളോടൊപ്പം കെ.പി റോഡില്‍ അറ്റക്കുറ്റപ്പണി പൂര്‍ത്തീകരണവും കഴിഞ്ഞു. ചെങ്ങന്നൂരില്‍ പെരിശ്ശേരി ചെറിയനാട് റോഡ്, കൊടുകുളഞ്ഞി പുലക്കടവ്,എണ്ണക്കാട് ഉളുന്തി റോഡ് എന്നിവയും സഞ്ചാരയോഗ്യമാക്കി. ഈ മൂന്നുറോഡുകളും ബി.എം.ആന്‍ഡ് ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആധുനിക രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്.
ആകെ 3.93 കോടി രൂപ ഇതിനായി വിനിയോഗിച്ചു.അരൂരില്‍ പൂച്ചാക്കല്‍-പഴയമാര്‍ക്കറ്റ് റോഡിലെ ട്വിന്‍ ബോക്‌സ് കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയായി. മണിയങ്കരി കള്‍വര്‍ട്ടിന്റെ പുനരുദ്ധാരണത്തോടൊപ്പം വടുതല , കുടപ്പുറം റോഡ് 20 എം.എം. ചിപ്പിങ് കാര്‍പ്പറ്റ് ചെയ്തു. അരൂര്‍ എന്‍.എച്ച് ഡി.ലങ്ക്ഡ് പോര്‍ഷന് 3.77 കോടി രൂപയാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."