പിണ്ടിമന പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായെന്ന്
കോതമംഗലം: മണ്ഡലത്തിലെ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള വേട്ടാമ്പാറ മാലിപ്പാറ പമ്പ് ഹൗസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും എം.എല്‍.എ പറഞ്ഞു. വേട്ടാമ്പാറ പമ്പ് ഹൗസില്‍ 100 എച്ച്.പി യുടെ പുതിയ മോട്ടോര്‍ പമ്പ് സെറ്റും മാലിപ്പാറ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ 25 എച്ച്.പിയുടെ മോട്ടോര്‍ പമ്പ് സെറ്റും സ്ഥാപിച്ചുമാണ് പമ്പ് ഹൗസ് നവീകരിച്ചത്.17000ല്‍ അധികം ജനസംഖ്യയുള്ള പിïിമന ഗ്രാമപഞ്ചായത്തില്‍ 2005ല്‍ കമ്മിഷന്‍ ചെയ്ത ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള പമ്പ് ഹൗസാണ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്.
പദ്ധതിക്കായി ആന്റണി ജോണ്‍ എം.എല്‍.എ തന്റെ ആസ്തി വികസന ഫïില്‍ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വേട്ടാമ്പാറ റോ വാട്ടര്‍ പമ്പ് ഹൗസില്‍ 100 എച്ച്.പിയുടെ ടര്‍ബൈന്‍ ടൈപ്പ് പമ്പാണ് പുതുതായി സ്ഥാപിച്ചത്. ഇപ്പോള്‍ പമ്പ് ഹൗസില്‍ രï് മോട്ടോര്‍ പമ്പ് സെറ്റുകളായി.
ഒരു മോട്ടോര്‍ തകരാറിലായാല്‍ പകരം മോട്ടോര്‍ വന്നതോടെ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്. അതുപോലെ തന്നെ വെറ്റിലപ്പാറ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ പുതുതായി 25 എച്ച്.പി യുടെ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചതോടെ ഇവിടെയും രï് മോട്ടോര്‍ മാറി മാറി ഉപയോഗിക്കാവുന്ന സ്ഥിതിയായി.
ഇത് വെറ്റിലപ്പാറ,വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമാണ്. പഞ്ചായത്തിലെ പതിനേഴായിരത്തോളം വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായതായും എം എല്‍ എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."