നൂറു കുളം നവീകരണത്തിന് പിന്നാലെ ജലസമൃദ്ധി പദ്ധതി: ഇനി 123 കുളങ്ങള്‍...
കൊച്ചി: നാടിന്റെ പരമ്പരാഗത ജലസ്രോതസുകളായ കുളങ്ങളും ചിറകളും വൃത്തിയാക്കാന്‍ ആവിഷ്‌കരിച്ച നൂറു കുളം നവീകരണ പദ്ധതി ലക്ഷ്യത്തോടുക്കുമ്പോള്‍ പുതിയ 123 കുളങ്ങള്‍ തീര്‍ക്കാന്‍ ജലസമൃദ്ധി പദ്ധതിയുമായി ജില്ലാ ഭരണകൂടം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതകേരളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
29ന് രാവിലെ പത്തു മണിക്ക് കുന്നുകര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
കാലവര്‍ഷത്തിന് മുമ്പു തന്നെ ജലസമൃദ്ധി പദ്ധതി ലക്ഷ്യം കാണുമെന്ന് കോ ഓഡിനേറ്ററും ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടറുമായ കെ.ജി തിലകന്‍ പറഞ്ഞു. മഴവെള്ളം നിറഞ്ഞ് സംഭരണികളായി മാറുന്ന ഈ കുളങ്ങള്‍ പ്രദേശത്തെ ജലവിതാനം ഉയര്‍ത്തും. കൂടാതെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും കാര്‍ഷികമേഖലയുടെ വികസനത്തിലൂടെ കുടുംബങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനും ജലസമൃദ്ധി പദ്ധതി ലക്ഷ്യമിടുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018, 19 സാമ്പത്തികവര്‍ഷം ജില്ലയില്‍ 12 ബ്ലോക്കകളിലെ 65 ഗ്രാമപഞ്ചായത്തുകളിലായി 334 കുളങ്ങള്‍ പുതുതായി നിര്‍മിക്കും. ഇതില്‍ 123 കുളങ്ങളാണ് മെയ് 31നകം പൂര്‍ത്തീകരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വളരെക്കുറച്ച് തൊഴില്‍ദിനങ്ങള്‍ മാത്രം ലഭിക്കുന്നതില്‍ നിന്നും വിഭിന്നമായി കൂടുതല്‍ തൊഴില്‍ നല്‍കാനും പദ്ധതി സഹായകമാകും. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 200 തൊഴില്‍ദിനങ്ങള്‍ നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശവും ഈ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 60 ശതമാനം തുക വേതനത്തിനും 40 ശതമാനം തുക സാധനസാമഗ്രികള്‍ക്കും വിനിയോഗിക്കാന്‍ കഴിയും. കയര്‍ഭൂവസ്ത്രം വിരിച്ച് കുളങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ വിഹിതം 40 ശതമാനം തുകയില്‍ നിന്നും കണ്ടെത്തുമെന്നും കെ.ജി തിലകന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."