ബഹ്റൈന്‍ കെ.എം.സി.സി സ്നേഹ മുദ്ര 29ന്
നാദാപുരം: ബഹ്റൈന്‍ കെ.എം.സി.സി പുറമേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ മുദ്ര 29ന് എളയടം കപ്ലിക്കണ്ടി മൊയ്തു മാസ്റ്റര്‍ നഗറില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒന്‍പതു മണിക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ ഇബ്രാഹിം പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രവാസി സംഗമം ജില്ലാ ലീഗ് സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്യും. പത്തരക്ക് നടക്കുന്ന കുടുംബ സംഗമം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഷാഫി ചാലിയം, ജയന്തി നടരാജന്, എ. ആമിന ടീച്ചര്‍ സംസാരിക്കും.
വൈകിട്ട് നാലിന് വിദ്യാര്‍ഥി യുവജന സംഗമം മുസ്ലിം യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് പൊതു സമ്മേളനം കേരളാ വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. കെ.എം ഷാജി എം.എല്‍.എ, ഉമ്മര്‍ പാണ്ടികശാല, എ.പി ഉണ്ണികൃഷ്ണന് പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി നിര്‍ധന യുവതിയുടെ വിവാഹത്തിന് പത്തു പവന് ആഭരണവും രണ്ടു കുടുംബങ്ങളുടെ വീട് നിര്‍മാണത്തിന് ഒരു ലക്ഷം രൂപ വീതവും നല്‍കും.
ബീഹാര്‍ കുടിവെള്ള പദ്ധതിയിലേക്ക് ഇരുപത് കുഴല്‍ കിണറുകളുടെ സമര്‍പ്പണവും സി.എച്ച് സെന്റര്‍ ആംബുലന്‍സിലേക്കുള്ള മെഷിന് സമര്‍പണവും നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ കെ. മുഹമ്മദ് സാലി , ജമാല്‍ കല്ലുമ്പുറം, പി.എം.എ ഹമീദ്, കപ്ലിക്കണ്ടി മജീദ്, കെ.ഇ ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."