കല്‍മതില്‍ പുനര്‍ നിര്‍മിച്ചു
സുല്‍ത്താന്‍ ബത്തേരി: കാട്ടാനകള്‍ തകര്‍ത്ത കല്‍മതില്‍ ഒരു കൂട്ടം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചു. തദ്ദേശവാസികളുടെ സുരക്ഷ മുന്‍ നിര്‍ത്തി വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും സാമ്പത്തിക സഹായത്തോടെ 10ഓളം വനം വകുപ്പ് ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാണ് തകര്‍ന്ന കല്‍മതില്‍ നിര്‍മ്മിച്ചത്.
സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ കല്‍മതില്‍ പുനര്‍നിര്‍മ്മാണത്തിനായി കൈകോര്‍ത്തത്. ഏഴോക്കര്‍കുന്ന് വനാതിര്‍ത്തിയില്‍ വം വകുപ്പ് നിര്‍മ്മിച്ച കല്‍മതില്‍ ഏതാനും മാസം മുമ്പാണ് ആനകള്‍ തകര്‍ത്തത്.
ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ശേഷം വിശ്രമം ഒഴിവാക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എട്ടുമണിക്കൂറോളം സമയമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇടിഞ്ഞ കല്‍മതില്‍ 12 മീറ്ററോളം നീളത്തില്‍ സിമന്റ് ഉപയോഗിച്ച് കെട്ടിഉറപ്പിക്കുകയായിരുന്നു.
വന്യമൃഗശല്യമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറ്റക്കാരായി മുദ്രകുത്തുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂട്ടായ ശ്രമഫലമായി കല്‍മതില്‍ പുനര്‍നിര്‍മ്മിച്ചത്. സുല്‍ത്താന്‍ ബത്തേരി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.ആര്‍ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നായ്കട്ടി സ്റ്റേഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസര്‍ പി പ്രഭാകരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എബിന്‍, സത്യന്‍, സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ചിന് കീഴിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍, വാച്ചര്‍മാര്‍ എന്നിവര്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."