റോഡ് പണി പൂര്‍ത്തിയാക്കിയില്ല; കരാറുകാരന്റെ വാഹനം തടഞ്ഞു
ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ പെരിയശോലയില് റോഡ് പണി പൂത്തിയാക്കാത്തതില് പ്രതിഷേധിച്ച് നാട്ടുകാര്‍ കരാറുകാരന്റെ വാഹനങ്ങള്‍ തടഞ്ഞു.
സീഫോര്ത്തിനും പെരിയശോലക്കും ഇടയിലുള്ള ആറു കി.മീറ്റര്‍ ദൂരമുള്ള റോഡ് ഹൈവെ വകുപ്പിനു കീഴില്‍ നടന്നുവരികയാണ്. എന്നാല്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് പെരിയശോല ബസാര്‍ ഭാഗത്തുള്ള 400 മീറ്റര്‍ ദൂരം ഒഴിവാക്കിയാണ് പ്രവൃത്തി നടത്തിയത്. ഇതു സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് ഉള്‍പെടെ പരാതി നല്‍കിയിരുന്നു.
എന്നിരിക്കെ, ഇതേ റോഡില്‍ കലുങ്ക് നിര്‍മിക്കാന്‍ സാധനങ്ങളുമായെത്തിയ കരാറുകാരന്റെ വാഹനങ്ങളാണ് നാട്ടുകാര്‍ തടഞ്ഞത്. റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് ശേഷം കലുങ്ക് നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സ്ഥലത്തെത്തിയ ന്യൂഹോപ്പ് പൊലിസ് എസ്.ഐ രാജാമണി നാട്ടുകാരുമായി ചര്‍ച്ച നടത്തി ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഒഴിവാക്കിയ ഭാഗം ഉടന്‍ ടാറിങ് നടത്തുമെന്ന് ഹൈവേ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ വാഹനങ്ങള്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."