HOME
DETAILS
MAL
സുപ്രിം കോടതി ജഡ്ജിയായി ഇന്ദു മൽഹോത്ര സത്യപ്രതിജ്ഞ ചെയ്തു
backup
April 27 2018 | 05:04 AM
ന്യൂഡൽഹി: വിവാദങ്ങൾ തുടരുന്നതിനിടെ മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യ പ്രതിജ്ഞ ചെയ്തു. രാവിലെ 10 .30 ന് ഒന്നാം നമ്പർ കോടതിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രിം കോടതിയിലെ ഏഴാമത്തെ വനിതാ ജഡ്ജിയാണ് ഇന്ദു മൽഹോത്ര.
ഇന്നലെയാണ് ഇന്ദുമൽഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനിൽ നിന്നുണ്ടായത്.
ഇന്ദു മൽഹോത്രക്കൊപ്പം സുപ്രിം കോടതി ജഡ്ജിയായി കൊളീജിയം ശിപാർശ ചെയ്ത ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ അഭിഭാഷകർക്കിടയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് സത്യപ്രതിജ്ഞ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."