പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 15 വര്‍ഷം കഠിന തടവ്
കല്‍പ്പറ്റ: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ അമ്പലവയല്‍ വികാസ് കോളനിയിലെ പ്രമോദ് (43)ന് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും.
വിധിച്ച് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയുന്നതിനുള്ള കല്‍പ്പറ്റയിലെ സ്പെഷ്യല്‍ കോടതി ജഡ്ജ് അയൂബ്ഖാന് പത്തനാപുരമാണ് ശിക്ഷ വിധിച്ചത്. പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ട് കുട്ടി വിവരം ആരോടും പറഞ്ഞില്ല. പീഡനം സഹിക്കവയ്യാതെ കുട്ടി അമ്മയോട് വിവരം പറയുകയും തുടര്‍ന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗ് നടത്തുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്.
മീനങ്ങാടി പൊലിസ് പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി പിഴയടക്കുകയാണെങ്കില്‍ പിഴ സംഖ്യ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി. കുട്ടിയുടെ മാനസിക, ശാരീരിക, സാമ്പത്തിക ബുദ്ധിമുട്ടുകളും, പഠനത്തിലുണ്ടായ വിഘ്നങ്ങളും കണക്കിലെടുത്ത് കേരള വിക്ടീം കോമ്പന്‍സേഷന്‍ സ്കീമില്‍ നിന്ന് ഒരുലക്ഷം രൂപ നല്‍കാനും ആയത് പീഡനത്തിനിരയായ കുട്ടിക്ക് 20 വയസ് പൂര്‍ത്തിയാകുന്ന മുറക്ക് വാങ്ങി നല്‍കുന്നതിനും കോടതി ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി സിന്ധു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."