ബേപ്പൂരില്‍ കാണാതായ ബോട്ട് കണ്ടെത്തി
ഫറോക്ക്: ലക്ഷദ്വീപില്‍ നിന്നു ബേപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ യന്ത്രവല്‍കൃത ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കൊച്ചിക്കു പടിഞ്ഞാറ് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. അഞ്ചു തൊഴിലാളികളും സുരക്ഷിതരാണെന്നാണു വിവരം. തീരസംരക്ഷണ സേന തൊഴിലാളികളെയും ബോട്ടും അര്‍ധരാത്രിയോടെ കൊച്ചിയിലെത്തിക്കും.
18നു രാത്രി ബേപ്പൂരില്‍ നിന്നു ചെത്ത്ലത്ത് ദ്വീപിലേക്ക് മീന്‍ ശേഖരിക്കാന്‍ പോയ കൃഷ്ണപ്രിയ ബോട്ടാണ് കാണതായത്. തീരസംരക്ഷണ സേന തിരച്ചില്‍ നടത്തുന്നതിനിടെ അമിനിയില്‍ നിന്നു കൊച്ചിക്കു വരികയായിരുന്ന ചെറിയപാനി കപ്പലുകാരാണ് ആഴക്കടലില്‍ ബോട്ട് കണ്ടത്തിയത്. എന്ജിന് തകരാറിലായി ബോട്ട് കടലില്‍ പെടുകയായിരു ന്നു. കപ്പല്‍ ക്യാപ്റ്റന്‍ നല്കിയ സന്ദേശത്തെ തുടര്‍ന്നു കൊച്ചിയില്‍നിന്നു സേനയുടെ കപ്പലെത്തിയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ബോട്ടിന്റെ എന്ജിന് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്താന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."