കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രചാരണം രാഷട്രീയ പ്രേരിതം
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നതിനു വേണ്ടി നടത്തുന്ന ഇന്റ്റര്‍വ്യൂ, വാക്ക് ഇന്റര്‍വ്യു അല്ലെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അറിയിച്ചു. ആശുപത്രി വികസന സമിതി അപേക്ഷ ക്ഷണിച്ചു അപേക്ഷകര്‍ക്കു കാര്‍ഡു അയച്ചു നിയമാനുസരണം നടത്തുന്ന ഇന്റ്റര്‍വ്യു ആണ് നടത്തുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കാന്‍ ആശുപത്രി വികസന സമിതിക്കു അധികാരമുണ്ട് . ഇതനുസരിച്ചു ജില്ലാ ആശുപത്രി വികസന സമിതി 2017 മാര്‍ച്ച് 18നും 2018 ജനുവരി 15നും ചേര്‍ന്ന യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നതിനു വേണ്ടി തീരുമാനമെടുത്തു. ഇതിനായി പത്ര മാധ്യമങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യു ബോര്‍ഡും രൂപീകരിച്ചു. അപേക്ഷകര്‍ക്കു ഇന്റര്‍വ്യുനുള്ള അറിയിപ്പും നല്‍കി.
താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നതിന് നിയമാനുസരണം നടത്തുന്ന നിയമന നടപടികളാണു ജില്ലാ ആശുപത്രിയില്‍ പുരോഗമിക്കുന്നത്. ആശുപത്രി വികസന സമിതിയുടെ യോഗങ്ങളിലെല്ലാം എല്‍.ഡി.എഫ്, യു.ഡി.എഫ് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇന്റര്‍വ്യു ബോര്‍ഡില്‍ ജില്ലാ പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും മാത്രമാണു ഉള്ളത്.
ത്രിതല പഞ്ചായത്തുകള്‍ക്കു വിട്ടുകിട്ടിയ സ്ഥാപനങ്ങളില്‍ മുന്‍കാലങ്ങളില്‍ നടത്തുന്ന കീഴ്‌വഴക്കം അനുസരിച്ചു തന്നെയാണു ഇപ്പോഴും നിയമന നടപടികള്‍ സ്വീകരിച്ചു വരുന്നത്.
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ആയിരുന്ന സമയത്തു വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ ജില്ലാ പഞ്ചായത്തും എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിക്കുമ്പോഴും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതു സംബന്ധിച്ചു സ്വീകരിച്ചു വന്നിട്ടുള്ള നടപടിക്രമങ്ങള്‍ മാത്രമാണു ഇപ്പോഴും സ്വീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."