ആരോഗ്യ-ശാസ്ത്ര സര്‍വകലാശാല ബിരുദദാന ചടങ്ങ് നാളെ
വടക്കാഞ്ചേരി: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങ് നാളെ നടക്കുമെന്നു വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് മെഡിക്കല്‍ കോളജ് അലുംമിനി ഹാളിലാണ് പരിപാടി. ആരോഗ്യ സാമൂഹിക നീതി മന്ത്രി കെ.കെ ശൈലജ ബിരുദദാനം നിര്‍വഹിക്കും.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി. ഇക്ബാല്‍ ബിരുദദാന പ്രഭാഷണം നടത്തും.
ബിരുദ കോഴ്‌സുകളിലെ റാങ്ക് ജേതാക്കള്‍ക്കു ക്യാഷ് അവാര്‍ഡ് വിതരണവും എം.ബി.ബി.എസ് പരീക്ഷക്ക് മൈക്രോ ബയോളജിയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയവര്‍ക്കു ഡോ. സി.കെ ജയറാം പണിക്കര്‍ എന്റോവ്‌മെന്റ് അവാര്‍ഡ് വിതരണവും നടക്കും.
ഇതിനു മുമ്പു നടന്ന ഏഴു ബിരുദദാന ചടങ്ങുകളിലൂടെ സര്‍വകലാശാല 37,083 വിദ്യാര്‍ഥികള്‍ക്കാണു ബിരുദം നല്‍കിയത്. ഇത്തവണ 8,976 വിദ്യാര്‍ഥികള്‍ക്കാണു ബിരുദം നല്‍കുന്നത്.
മെഡിസിന്‍ 1,270, ഡെന്റല്‍ സയന്‍സ് 677, ആയുര്‍വേദം 351, ഹോമിയോപ്പതി 91, സിദ്ധ 14, നഴ്‌സിങ് 5,206, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് 854, അലൈഡ് ഹെല്‍ത്ത് സയന്‍സ് 513 വിദ്യാര്‍ഥികളാണു ബിരുദം ഏറ്റുവാങ്ങുക.
ഇതില്‍ വ്യത്യസ്ഥ വൈദ്യശാസ്ത്ര ശാഖകളില്‍ നിന്നുള്ള 1167 ബിരുദാനന്തര ബിരുദധാരികളും മെഡിക്കല്‍ പി.ജി ഡിഗ്രി ഡിപ്ലോമ സൂപ്പര്‍ സ്‌പെഷ്യാലിറ്റിക്കാര്‍ നേരിട്ടു ചടങ്ങില്‍ പങ്കെടുത്തു ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.
എം.ബി.ബി.എസ് പരീക്ഷക്ക് മൈക്രോ ബയോളജിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു നേടിയ പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെ പി.എല്‍ അപര്‍ണ, പത്തനംതിട്ട മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിലെ മിഥുന്‍ അനില്‍കുമാര്‍ എന്നിവര്‍ക്ക് ഡോ. സി.കെ ജയറാം പണിക്കര്‍ എന്റോവ്‌മെന്റ് അവാര്‍ഡുകളും വിതരണം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. എം.കെ മംഗളം, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.കെ സുധീര്‍, ഫിനാന്‍സ് ഓഫിസര്‍ കെ.പി രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."