മലയാളികള്‍ വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം
കുന്നംകുളം: മലയാളികള്‍ക്ക് മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയുക മാത്രമല്ല വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഇതു മലയാളത്തിന്റെ തനതു സംസ്‌കാരമാണെന്നും കേന്ദ്ര ടൂറിസം സഹകരണ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
കുന്നംകുളം പ്രസ് ക്ലബ്ബ് ഏര്‍പെടുത്തിയ 11ാമത് സംസ്ഥാന പ്രാദേശിക മാധ്യമ പുരസ്‌കാര സമര്‍പ്പണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വിദേശ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന പോസ്റ്റ് ട്രൂത്ത് മാധ്യമ സംസ്‌കാരം കേരളത്തിലും നിലയുറപ്പിച്ചുവെന്ന് ഇന്നു വാര്‍ത്തകള്‍ കാണുമ്പോള്‍ മനസിലാക്കുന്നുണ്ട്.
കേരള സമൂഹം മുഴുവന്‍ സമയം സമൂഹ മാധ്യമങ്ങളില്‍ അടിമകളായി മാറിയിരിക്കുകയാണ്. ഒരു മിനിറ്റു പോലും ഇടതടവില്ലാതെ സമൂഹ മാധ്യങ്ങളിലൂടെ മറ്റുള്ളവരെ വധിക്കാനുള്ള ശ്രമം നടത്തുകയാണ്. താന്‍ രണ്ടു വര്‍ഷമായി സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും കണ്ണന്താനം പറഞ്ഞു. എന്നാല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്റെ പ്രധാന കാരണങ്ങളിലൊന്നു സമൂഹ മാധ്യങ്ങളാണെന്നും ജെ.എന്‍.യുവും കേരളത്തിലെ നഴ്‌സിങ്ങ് സമരങ്ങളുമുള്‍പ്പടെ ചൂഷണ വിമുക്തമായ നിലപാട് സ്വീകരിക്കാന്‍ നവമാധ്യങ്ങള്‍ക്കു സാധ്യമാകുന്നുണ്ടെന്നും മുഖ്യതിഥിയായി പങ്കെടുത്ത വ്യവസായ-കായിക മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡെന്നി അധ്യക്ഷനായി.
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. ഹരികൃഷ്ണന്‍, സ്‌കൂള്‍ കലോത്സവത്തിലും കായക മത്സരങ്ങളിലും ദേശീയ സംസ്ഥാന തലത്തില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളേയും ചടങ്ങില്‍ ആദരിച്ചു.
എ.ഇ.ഒ സച്ചിദാനന്ദന്‍, മഹേഷ് തിരുത്തിക്കാട്, ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."