മാനവിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്ക് മികച്ച വിദ്യാഭ്യാസം അനിവാര്യം: ഡോ. അനില്‍ വള്ളത്തോള്‍
കോട്ടക്കല്‍: മാനവിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കു മികച്ച വിദ്യാഭ്യാസം അനിവാര്യമാണെന്നു മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.
യുവ തലമുറയുടെ ഭാവി നിര്‍ണയിക്കുന്നതു മികച്ച വിദ്യാഭ്യാസമാണെന്നും സുപ്രഭാതം ദിനപത്രം ബി സ്‌കൂള്‍ ഇന്റര്‍നാഷനലിന്റെ സഹകരണത്തോടെ കോട്ടക്കലില്‍ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ദിശ നിര്‍ണയിക്കുന്നതില്‍ ഇച്ഛാശക്തിയാണ് വലിയ പങ്ക് വഹിക്കുന്നത്. അപൂര്‍വമായി മാത്രമേ വിധി ഭാവിനിര്‍ണയിക്കാറുള്ളൂ. അതിനാല്‍ വിജയങ്ങള്‍ കൈവരിക്കുന്നതില്‍ ഇച്ഛാശക്തിക്കു വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപുലമായ അറിവിന്റെ മേഖലയില്‍ മികച്ചതു കണ്ടെത്താന്‍ കഴിയുകയെന്നതാണ് പ്രധാനം. ആഗ്രഹിക്കുന്ന പഠന മേഖലയില്‍ അസാമാന്യ വിജയമുണ്ടാകും. അതു തെരഞ്ഞെടുക്കണം.
ഏതു വിഷയമെടുത്താലും മികവുപുലര്‍ത്തുകയാണ് വേണ്ടത്. അറിവ് ജ്വലിപ്പിക്കാന്‍ കഴിയണം. എങ്കില്‍ ജീവിതത്തില്‍ ആത്മ സംതൃപ്തിയുണ്ടാകും.
വിദ്യാര്‍ഥികള്‍ക്കു കൈത്താങ്ങായി മാറുകയും അവരുടെ കഴിവ് പരിപോഷിപ്പിക്കുകയും ചെയ്യുന്ന സുപ്രഭാതത്തിന്റെ പങ്ക് അഭിനനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."