റവന്യൂ തിരിച്ചടവില്‍ ജില്ലയ്ക്ക് മികച്ച നേട്ടം
മലപ്പുറം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റവന്യൂ തിരിച്ചടവില്‍ ജില്ലയ്ക്കു മികച്ച നേട്ടം. 2,087.36 ലക്ഷം രൂപ പിരിച്ചെടുത്ത് 90.03 ശതമാനം ലക്ഷ്യം കൈവരിക്കാനായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി, തിരൂര്‍, കൊണ്ടോട്ടി താലൂക്കുകള്‍ 100 ശതമാനം നേട്ടം കൈവരിച്ചു. തിരൂരങ്ങാടിയില്‍ 43.77 ശതമാനമാണ്. ഏറനാട് 375.25 ലക്ഷം, പെരിന്തല്‍മണ്ണ 234.65 ലക്ഷം, നിലമ്പൂര്‍ 227.19 ലക്ഷം, പൊന്നാനി 187.7 ലക്ഷം, തിരൂര്‍ 505.48 ലക്ഷം, കൊണ്ടോട്ടി 150.47 ലക്ഷം, തിരൂരങ്ങാടി 179.9 ലക്ഷം എന്നിങ്ങനെയാണ് പിരിച്ചെടുത്ത തുക. കെ.എഫ്.സി 65.75 ലക്ഷവും കെ.എസ്.എഫ്.ഇ 16.97 ലക്ഷവും പിരിച്ചെടുത്തു.
റവന്യൂ റിക്കവറിക്കായി നിര്‍ദേശിക്കപ്പെട്ട സര്‍ക്കാരിലേക്കുള്ള തിരിച്ചടവുകളും ദേശസാല്‍കൃത ബാങ്കുകളുടെ തിരിച്ചടവിലെ കുടിശ്ശികയും ഉള്‍പ്പെടെയാണിത്. ഭൂനികുതിയിനത്തില്‍ 3039.4 ലക്ഷം രൂപ പിരിച്ചെടുത്തു. ഏറനാട് 504.99 ലക്ഷം, പെരിന്തല്‍മണ്ണ 493.19 ലക്ഷം, നിലമ്പൂര്‍ 451.94 ലക്ഷം, പൊന്നാനി 252.51 ലക്ഷം, തിരൂര്‍ 653.26 ലക്ഷം, കൊണ്ടോട്ടി 267.46 ലക്ഷം, തിരൂരങ്ങാടി 402.83, മറ്റുള്ളവ 13.22ലക്ഷം എന്നിങ്ങനെയാണ് പിരിച്ചെടുത്തത്.
5280 കെട്ടിടങ്ങളുടേതായി 2,64,54,193 രൂപ ആഡംബര നികുതിയിനത്തില്‍ പിരിച്ചെടുക്കാനായി. ഏറനാട് 34,86,000, പെരിന്തല്‍മണ്ണ 35,50,000, നിലമ്പൂര്‍ 40,62,000 , പൊന്നാനി 3,03,8477, തിരൂര്‍ 51,44,800, കൊണ്ടോട്ടി 23,62,000, തിരൂരങ്ങാടി 48,10,916 എന്നിങ്ങനെയാണ് പിരിച്ചെടുത്തത്. റവന്യൂ റിക്കവറിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കു കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു. എ.ഡി.എം വി. രാമചന്ദ്രന്‍, റവന്യൂ ഉദ്യോസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."