ഇന്ത്യയിലെ ആദ്യത്തെ വിര്‍ച്വല്‍ ബ്രോങ്കോസ്‌കോപ്പി നാവിഗേഷന്‍ സിസ്റ്റം എയിംസില്‍ സ്ഥാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ വിര്‍ച്വല്‍ ബ്രോങ്കോസ്‌കോപ്പി നാവിഗേഷന്‍ സിസ്റ്റം എയിംസില്‍ സ്ഥാപിച്ചു. എയിംസിലെ പള്‍മോനറി മെഡിസിന്‍, സ്ലീപ്പ് ഡിസോര്‍ഡര്‍ വിഭാഗമാണ് വി ബി എന്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ശ്വാസകോശ മുഴകള്‍ പോലെ ചെറിയ തരം മുഴകളുടെ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും സഹായകമാകുന്ന തരത്തിലുള്ള അത്യാധുനിക സംവിധാനമാണ് വി ബി എന്‍. നിലവില്‍ യു.എസ്, യൂറോപ്പ് കൂടാതെ ചൈന സിങ്കപ്പൂര്‍ തുടങ്ങീ രാജ്യങ്ങളില്‍ മാത്രമാണ് വി ബി എന്‍ സംവിധാനമുള്ളതെന്നും എയിംസ് വാക്താവ് കരണ്‍ മാഡന്‍ വ്യക്തമാക്കി.
ശ്വാസകോശ രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ശ്വാസകോശ മുഴകള്‍ക്കായി ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ എണ്ണവും കൂടി വരികയാണ്. ഈ ചെറിയ മുഴകള്‍ ശ്വാസകോശാര്‍ബുദമായി മാറാനും സാധ്യതയുണ്ട്. മതിയായ ചികിത്സ ലഭിച്ചിട്ടില്ലെങ്കില്‍ രോഗം ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കു കൂടി പടരുന്നു- മാഡന്‍ പറഞ്ഞു.
സി.ടി സ്‌കാനിലൂടെയും എക്‌സ് റേയിലൂടെയും മുഴകള്‍ കണ്ടുപിടിക്കാന്‍ കഴിയുമെങ്കിലും ബയോപ്‌സി ആവിശ്യമായിട്ടുള്ള അസുഖങ്ങള്‍ക്ക് ഫലവത്തായ ചികിത്സ പ്രയാസകരമാണ.്
ബ്രോങ്കോസ്‌കോപ്പിയുടെ സഹായത്തോട് കൂടി വളരെ സൂക്ഷ്മതയോടെയും സുരക്ഷിതമായും സാമ്പിളുകള്‍ പരിശോധിക്കുവാന്‍ പുതിയ സംവിധാനത്തിലൂടെ സാധ്യമാകും, അതു വഴി സൂചി ഉപയോഗിച്ച് ശ്വാസകോശത്തില്‍ മുറിവ് വരുത്തിയിട്ടുള്ള സങ്കീര്‍ണമായ ചികിത്സ ഒഴിവാക്കാന്‍ കഴിയുമെന്ന് പള്‍മോനറി മെഡിസിന്‍, സ്ലീപ്പ് ഡിസോര്‍ഡര്‍ വിഭാഗം മേധാവി ഡോക്ടര്‍ ആനന്ദ് മോഹന്‍ പറഞ്ഞു. കൂടാതെ ശ്വാസനാളിയുടെ ത്രീ ഡി കാഴ്ച്ച ലഭ്യമാക്കാന്‍ സി ടി സ്‌കാന്‍ ചിത്രവും വി ബി എന്‍ സംവിധാനം ഉപയോഗിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."