HOME
DETAILS
MAL
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഇന്‍ഫോസിസിന്റെ വക രണ്ടരക്കോടി രൂപ
backup
April 27 2018 | 15:04 PM
തിരുവനന്തപുരം: ടെക് കമ്പനിയായ ഇന്‍ഫോസിസിന്റെ വക തിരുവനന്തപുരം മെഡിക്കല്‍ കോളജിന് രണ്ടരക്കോടി രൂപ ധനസഹായം. രണ്ടു പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ച ന്യൂറോസര്‍ജറി വിഭാഗത്തിലെ ഉപകരണങ്ങള്‍ മാറ്റുന്നതിനാണു ഫണ്ട് നല്‍കുന്നത്.
ന്യൂറോസര്‍ജറി വിഭാഗം മേധാവി പി അനില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞവര്‍ഷമായിരുന്നു സഹായം അഭ്യര്‍ഥിച്ച് പി അനില്‍ ഇന്‍ഫോസിസിനെ സമീപിച്ചത്.
ജി.എസ്.ടി സംബന്ധിച്ച ചില പ്രശ്‌നങ്ങളുണ്ടെന്നും വൈകാതെ മുഴുവന്‍ ഫണ്ടും ലഭ്യമാവുമെന്നും അനില്‍ അറിയിച്ചു. ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."