വ്യാജ സന്ന്യാസിമാര്‍ അഴികളെണ്ണിക്കഴിയട്ടെ
2013-ല്‍ പന്ത്രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പഠനത്തില്‍ പിന്നോക്കാവസ്ഥ പരിഹരിച്ചുതരാം എന്നു പ്രലോഭിപ്പിച്ച് ആശാറാം ബാപ്പുവെന്ന വയോധിക സന്ന്യാസി സ്വന്തം ആശ്രമത്തില്‍ വെച്ച് ലജ്ജമറന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ഉത്തരവിറക്കിയ കോടതി വിധി ശ്ലാഘനീയമാണ്. ആള്‍ദൈവങ്ങള്‍ ആളുകളെ ചൂഷണം ചെയ്തതിന്റെ മറ്റൊരു ഉദാഹരണമാണ് ഹരിയാനയില്‍ സ്വന്തം ആശ്രമത്തിലെ രണ്ട് സന്ന്യാസിനിമാരെ ബലാത്സംഗം ചെയ്ത ഗുര്‍മീത് റാം റഹീം. 40 വര്‍ഷം കൊണ്ട് 10000 കോടി രൂപ ആസ്തി സമ്പാദിച്ചെടുത്ത ആശാറാം ബാപ്പവിന് സര്‍വ്വ ഒത്താശകളും രാഷ്ട്രീയ നേതാക്കള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. 1997-98ല്‍ 25000 ചതുരശ്ര മീറ്റര്‍ ഭൂമി ് ആശാറാമിന്റെ ആശ്രമങ്ങളുടെ പുരോഗതിക്കായി ബി.ജെ.പി വകയിരുത്തിയെന്നതും ഏറെ ഖേദകരമാണ്.
ഇത്തരം വ്യാജ സന്ന്യാസിമാര്‍ക്ക് നീതിപീഢം നീതിയുക്തമായ ശിക്ഷ നല്‍കിയിരിക്കണം. അല്ലെങ്കില്‍ ആശാറാമുമാരും ഗുര്‍മീതുമാരും രാജ്യം ഭരിക്കുന്നത് നാം കാണേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."