HOME
DETAILS
MAL
മാതാവ് തീയിലേക്ക് എറിഞ്ഞ കുഞ്ഞ് മരിച്ചു
backup
April 27 2018 | 18:04 PM
ഭുവനേശ്വര്‍: മാതാവ് തീയിലേക്ക് എറിഞ്ഞ ആറുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. 90 ശതമാനം പൊള്ളലേറ്റ കുഞ്ഞിനെ കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് സുന പിന്ഗുവയെ പൊലിസ് അറസ്റ്റ് ചെയ്തു. വസ്ത്രങ്ങള്‍ തീയിട്ട് കുട്ടിയെ അതിലേക്ക് എറിയുകയായിരുന്നു. കുഞ്ഞ് കരയുന്നതുകേട്ട് എത്തിയ അയല്‍വാസികളാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഖുര്‍ദ്ദ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വമേധയാ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."