HOME
DETAILS
MAL
പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസത്തില്‍ ഒതുക്കരുത് പി .സി . ജോര്‍ജ്
backup
June 06 2016 | 00:06 AM
ഈരാറ്റുപേട്ട: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം മാത്രം ചെയേണ്ടതല്ലെന്നും ഓരോ വ്യക്തിയും പരമാവധി ദിവസങ്ങള്‍ ഇതിലേക്ക് നീക്കിവയ്ക്കണമെന്നും പി.സി. ജോര്‍ജ് എം. എല്‍. എ. പ്രകൃതിക്കെതിരേയുള്ള ചൂഷണത്തിനെതിരെ യുവജന കൂട്ടായ്മ വളര്‍ന്നു വരണമെന്നും അദ്ദേഹം സൂചിപ്പിച്ചു . ജനപക്ഷ സൗഹൃദ വേദി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി ഈരാറ്റുപേട്ട തേവരു പാറയില്‍ വൃക്ഷ തൈ നട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന് പി.ഇ മുഹമ്മദ് സക്കിര്‍ , അഡ്വ . താഹിര്‍ പൊന്തനാല്‍ ,വി.കെ.കബീര്‍, പി പി.എം നൗഷാദ് നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."