HOME
DETAILS
MAL
ഇസ്റത്ത് ജഹാന് കേസ്: മുന്‍ പൊലിസ് ഉദ്യോഗസ്ഥരെ ഒഴിവാക്കാനാകില്ലെന്ന് സി.ബി.ഐ
backup
April 27 2018 | 18:04 PM
അഹമ്മദാബാദ്: ഇസ്റത്ത് ജഹാന് കേസില്‍നിന്ന് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫിസര്‍ വന്‍സാരയെയും മുന്‍ പൊലിസ് സൂപ്രണ്ട് എന്‍.കെ അമീനെയും ഒഴിവാക്കാനാകില്ലെന്ന് സി.ബി.ഐ. തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്കിയ ഹരജിക്ക് മറുപടിയായാണ് അഹമ്മദാബാദിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. രണ്ടുപേര്‍ക്കുമെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് അറിയിച്ച സി.ബി.ഐയോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. മുന്‍ ഡി.ജി.പി പി.പി പാണ്ഡെയെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് വന്‍സാരെയും അമീനും കോടതിയെ സമീപിച്ചത്.
2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്റത്ത് ജഹാന്, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ്കുമാര്‍, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."