കരിപ്പൂരില്‍നിന്ന് ദക്ഷിണ- പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വിസുകള്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വിസ് ആരംഭിക്കുന്നു. നേരത്തെ എയര്‍ഏഷ്യ, സില്‍ക്ക് എയര്‍ എന്നീ വിമാന കമ്പനികള്‍ സര്‍വിസ് ആരംഭിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്റ് എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കുന്നത് വഴി മലബാറിലെ ബിസിനസ്, ടൂറിസ്റ്റ് മേഖലയില്‍ ഉണര്‍വുണ്ടാകും. എയര്‍പോര്‍ട്ട് അതോറിറ്റിയും ഇതുസംബന്ധിച്ച് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സിംഗപ്പൂര്‍, മലേഷ്യയിലെ ക്വലാലമ്പൂര്‍, തായ്ലന്റിലെ ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നാണ് സര്‍വിസുള്ളത്. എയര്‍ഏഷ്യ, സില്‍ക്ക് എയര്‍, മാലിന്‍ഡോ എയര്‍ എന്നീ വിമാനകമ്പനികളാണ് സര്‍വിസ് നടത്തുന്നത്.
വിമാന കമ്പനികള്‍ കുറഞ്ഞ നിരക്കിലൊരുക്കുന്ന വിനോദ സഞ്ചാര പാക്കേജ്, ബിസിനസ് ടൂര്‍ എന്നിവക്ക് പുറമെ വിദേശികളെ വയനാട് ഉള്‍പ്പടെയുളള സ്ഥലങ്ങളിലേക്ക് ആകര്ശിപ്പിക്കാനും വിമാന സര്‍വിസ് വരുന്നതുവഴി സാധ്യമാക്കും. നേരത്തെ കരിപ്പൂരില്‍ ശ്രീലങ്കന്‍ എയര്‍ലെന്‍സ് കൊളം ബോയിലേക്ക് സര്‍വിസ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."