വിവാദ ഫേസ്ബുക്ക് പോസ്റ്റ്: ദീപക് ശങ്കരനാരായണനെതിരേ കേസ്
തിരുവനന്തപുരം: കത്വയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണമായി ബി.ജെ.പിക്കെതിരേ വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരേ പൊലിസ് കേസെടുത്തു. അഞ്ചുവര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ദീപക്കിനെതിരേ ചുമത്തിയിരിക്കുന്നത്.
ബി.ജെ.പിക്കു വോട്ടു ചെയ്തവരെ മുഴുവന്‍ വെടിവച്ചു കൊല്ലണമെന്ന് ദീപക് ഫേസ്ബുക്ക് വഴി ആഹ്വാനം ചെയ്തെന്ന് കാണിച്ച് ബി.ജെ.പി സംസ്ഥാന മീഡിയ കണ്‍വീനര്‍ സന്ദീപ് ആര്. വാചസ്പതി ഡി.ജി.പിക്കു നല്കിയ പരാതിയിലാണ് നടപടി.
പരാതിയില്‍ നിയമോപദേശം തേടിയ ഡി.ജി.പി കേസെടുക്കാന്‍ പൊലിസിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഐ.ടി ആക്ട് ഒഴിവാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ളതാണ് ദീപക്കിനെതിരായ കേസ്.
തൈക്കാട് സൈബര്‍ പൊലിസാണ് കേസെടുത്തതെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. പരാതിക്കാരനായ സന്ദീപിനെ വിളിച്ചുവരുത്തി സൈബര്‍ പൊലിസ് മൊഴി രേഖപ്പെടുത്തി.
ബംഗളൂരുവില്‍ സ്വകാര്യ ഐ.ടി കമ്പനിയില്‍ എന്‍ജിനീയറാണ് ദീപക്. വിവാദമായതോടെ ദീപക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. താന്‍ ഉദ്ദേശിച്ച അര്‍ഥത്തിലല്ല കുറിപ്പ് വ്യാഖ്യാനിക്കപ്പെട്ടതെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ദീപക് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."