ആയിരങ്ങള്‍ പങ്കെടുത്ത ആണ്ടുനേര്‍ച്ചക്കു സമാപനം
ചങ്ങനാശ്ശേരി: പഴയപള്ളിയില്‍ അന്ത്യവിശ്രമം ചെയ്യുന്ന സൂഫീവര്യന്മാരുടെ നാമധേയത്തിലുള്ള ആണ്ടുനേര്‍ച്ചയുടെ ഭാഗമായി പരിപാടികള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വളരെ നേരത്തെതന്നെ വിശ്വാസികള്‍ നല്‍കിയ നേര്‍ച്ച സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആണ്ടുനേര്‍ച്ചക്കു വിതരണത്തിനുള്ള ആഹാരം ഉണ്ടാക്കിയത്. നാനാജാതി മതവിഭാഗങ്ങളില്‍പ്പെട്ട അന്‍പതിനായിരത്തോളം പേര്‍ക്കാണ് നേര്‍ച്ചവിതരണം നടന്നത്.ഇതിനായി ഇന്നലെ അതിരാവിലെ മുതല്‍ പള്ളിയിലേക്കു വിശ്വാസികളുടെ ഒഴുക്കായിരുന്നു.
ആണ്ടു നേര്‍ച്ചയുടെ മുന്നോടിയായി നടന്ന ഖത്തം ദുആ ഇരക്കലിനും പ്രത്യേക പ്രാര്‍ത്ഥനക്കും ചീഫ് ഇമാം സിറാജുദ്ദീന്‍ അല്‍ഖാസിമി,അസി.ഇമാം മുഹിയുദ്ദീന്‍ ബാഖവി,എ എസ് എം ലബ്ബ എന്നിവര്‍ നേതൃത്വം നല്‍കി.
നേര്‍ച്ചവിതരണത്തിന്റെ ഉദ്ഘാടനം ജമാഅത്തു പ്രസിഡന്റ് ഹാജി എസ് എം ഫുവാദ് ഉദ്ഘാടനം ചെയ്തു. നഗരസഭാചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യൂമണമേല്‍,കൗണ്‍സിലര്‍ അംബികാ വിജയന്‍, കാവില്‍ ഭഗവതിക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി പി കെ ഹരി, ജമാഅത്തു സെക്രട്ടറി മുഹമ്മദ് ഹാരീസ്,എ എസ് എം ലബ്ബ സംസാരിച്ചു.പരിപാടികള്‍ക്കു ഖജാന്‍ജി ഹാജി ഷെരീപ്കുട്ടി,വൈസ്പ്രസിഡന്റ് റ്റി കെ അന്‍സാര്‍,ജോ.സെക്രട്ടറി എസ് സിജിന്‍,കമ്മിറ്റി അംഗങ്ങലായ നൂറുദ്ദീന്‍,കെ വൈ മുഹമ്മദ് നജീബ്,റെജി പട്ടേല്‍,ഹസ്സന്‍കുഞ്ഞ്,ഹക്കീം പാറയില്‍,ഷിബു റസ്സാക്ക്,പി എ നിസാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."