HOME
DETAILS

ജില്ലയില്‍ പരിസ്ഥിതി ദിനം ആചരിച്ചു

  
backup
June 06 2016 | 00:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf-2

കോട്ടയം: ജില്ലയില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ വ്യക്ഷത്തൈകള്‍ നട്ടു.കോട്ടയം, ഊരാറ്റുപേട്ട, ചങ്ങനാശേരി എന്നിവടങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനം ആചരിച്ചത്. സി.പി.എം കോട്ടയം ജില്ലാ ഓഫീസ് വളപ്പില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വൃക്ഷത്തെ നട്ടുകൊണ്ട് പരിസ്ഥിതിദിനത്തില്‍ പങ്കുചേര്‍ന്നു.
ചങ്ങനാശേരി ചാസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പാറേല്‍ ഇടവകയില്‍ ഒരു മാസം നീണ്ടുനില്ക്കുന്ന പരിപാടികള്‍ക്കു രൂപം നല്‍കി. ഇന്നലെ പള്ളിയുടെ പരിസരങ്ങള്‍ ശുചീകരണം നടത്തുന്നതോടൊപ്പം ഇടവകയിലെ 40 കൂട്ടായ്മകളുടെ ഭാരവാഹികളുടെ നേതൃത്വത്തില്‍ അവരവരുടെ കൂട്ടായ്മ അതിര്‍ത്തിക്കുള്ളില്‍ പൊതു ശുദ്ധീകരണവും നടത്തി. ഇടവക അതിര്‍ത്തിക്കുള്ളിലെ പൊതു റോഡുകളുടെ വശങ്ങളില്‍ നില്‍ക്കുന്ന കാടുകള്‍ വെട്ടിത്തെളിക്കും. ഓടകളും നീര്‍ച്ചാലുകളും വൃത്തിയാക്കും. പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു.
ഇടവകയിലെ എല്ലാ ഭവനങ്ങളും അവരവരുടെ പുരയിടത്തില്‍ മഴക്കുഴികളും ഇതിന്റെ ഭാഗമായി  സ്ഥാപിക്കും. വീടുകളില്‍ ഫലവൃക്ഷതൈകള്‍ നടും. മാലിന്യ സംസ്‌കരണം ഉറവിടത്തില്‍ തന്നെ നടപ്പാക്കാനും ഇതിലൂടെ ജലസംരക്ഷ ണം, മണ്ണുസംരക്ഷണം, ജൈവകൃഷി, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം എന്നീ പദ്ധതികള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു. ഈ മാസം എല്ലാ കൂട്ടായ്മകളിലും ബോധവല്‍ക്കരണം സംഘടിപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം  രാവിലെ ഒന്‍പതിന് ഇടവക വികാരി ഫാ. ജേക്കബ് വാരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ചാസ് പ്രസിഡന്റ് ബാബു വള്ളപ്പുര അധ്യക്ഷത വഹിച്ചു. ഫാ. ജോജോ പുതുവേലില്‍, ഫാ. സെബാസ്റ്റ്യന്‍ ഈറ്റോലില്‍, എം.ഡി. സേവ്യര്‍ മുരിയങ്കാവുങ്കല്‍, ജോസുകുട്ടി കുട്ടമ്പേരൂര്‍, ജോസുകുട്ടി വാഴേപ്പറമ്പില്‍, ബേബിച്ചന്‍ ഒരുക്കൊമ്പില്‍, മനു മുകുന്നംങ്കേരി എന്നിവര്‍ പ്രസംഗിച്ചു.
പാറേല്‍പളളി മൈതാനിയില്‍ ചങ്ങനാശേരി എസ.്എച്ച്.ജി യുടെ നേതൃത്വത്തില്‍ ഫലവൃക്ഷതൈ വിതരണം നടത്തി. വിതരണം സി.എഫ്. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജേക്കബ് വാരിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
സി.പി.ഐ കാണക്കാരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോട് ടൗണിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.
സി.പി.ഐ മണ്ഡലം സെക്രട്ടറി റ്റി.എം. സദന്‍ ഉദ്ഘാടനം ചെയ്തു. എം.എസ് സുരേഷ്, പഞ്ചായത്ത് മെമ്പര്‍ ലൗലിമോള്‍ വര്‍ഗീസ്,സി.എ ഐസക്, സി.കെ. ബിജു, സി.കെ.മോഹനന്‍, സി.ജി.കൃഷ്ണകുമാര്‍,കെ.സി.ബാബു, അഖില്‍ വിഷ്ണു, മനോജ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കടുത്തുരുത്തി എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഗവണ്‍മെന്റ് ആശുപത്രി വളത്തില്‍ വൃക്ഷത്തൈകള്‍ നട്ടു.സി.പി.ഐ മണ്ഡലം സെക്രട്ടറി റ്റി.എന്‍ സദന്‍ ഉദ്ഘാടനം ചെയ്തു.
 തലയാഴം ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കോമ്പൗണ്ടില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, സെക്രട്ടറി ടി.ജെ രാജു, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നഗരസഭ അഞ്ചാം വാര്‍ഡില്‍ ജനമൈത്രി പൊലിസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടു.
നഗരസഭ കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍, രേണുക രതീഷ്, ജനമൈത്രി പൊലിസ് കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ എന്‍.വി സരസിജന്‍, സിന്ധു മധു, കനക, ബിന്ദു, ലൈലകുമാരി, മണിയമ്മ, സ്മിത അനില്‍കുമാര്‍, അജിത, അനില്‍കുമാര്‍, എസ്.ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വൈക്കം യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് മുന്‍എം.എല്‍.എ പി.നാരായണന്‍ നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് അല്‍ഫിയ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ആര്‍ ഷാന്‍കുമാര്‍, ജനറല്‍ സെക്രട്ടറി പി.കെ അനുജിത്ത്, വൈസ് പ്രസിഡന്റ് ജിജിത് ഷാജന്‍, ജോയിന്റ് സെക്രട്ടറി എബിന്‍ ബാബു, ട്രഷറര്‍ ദേവന്‍ കൂട്ടുമ്മേല്‍, പി.ജി ശിവശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുലശേഖരമംഗലം അല്‍ അമീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന വനം വകുപ്പുമായി സഹകരിച്ച് സൗജന്യ വൃക്ഷത്തൈ വിതരണം നടത്തി. വിതരണോദ്ഘാടനം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് അംഗം പി.ആര്‍ ശരത്കുമാര്‍ നിര്‍വഹിച്ചു. മാറ്റപ്പറമ്പില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷെറീഫ് കുളങ്ങര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് മണ്ണഞ്ചേരി, ഇബ്രാഹിംകുട്ടി, പി.വി ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം സ്‌ക്കൂള്‍ അങ്കണത്തില്‍ ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും നട്ടുകൊണ്ട് ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് മെഴ്‌സി ഡേവിഡ് പരിസ്ഥിതിദിന സന്ദേശം നല്‍കി.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago