കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: നാലാം പ്രതിയെ വിദേശത്ത് നിന്നെത്തിച്ച് അറസ്റ്റു ചെയ്തു
കൊച്ചി: വിവാദമായ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ നാലാം പ്രതിയെ വിദേശത്തു നിന്നെത്തിച്ച് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തവക്കര പള്ളിയത്ത് വീട്ടില്‍ ശഫീഖ് (38) നെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.ശഫീഖ് ഇത്രയുംകാലം ഒളിവിലായിരുന്നു. ഒളിവില്‍ കഴിയവെ സഊദിയിലേക്ക് കടന്ന റഫീഖിനെ എന്‍.ഐ.എ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.
റിയാദില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ട്രാന്‍സിറ്റ് വാറണ്ട് സമര്‍പ്പിച്ചാണ് വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ എത്തിച്ചത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്് ചെയ്തു. അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ, തടിയന്റവിട നസീര്‍ എന്നിവര്‍ അടക്കം 14പേരാണ് കേസില്‍ പ്രതികളായുള്ളത്. ഈ കേസില്‍ സൂഫിയ അടക്കം ആറ് പേര് ജാമ്യത്തിലും അഞ്ചു പേര് ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണ്. കേസില്‍ പ്രതിയായ അബ്ദുറഹീം എന്നയാള്‍ പിന്നീട് കശ്മിരില്‍ വച്ച് കൊല്ലപ്പെട്ടു എന്നാണ് എന്‍.ഐ.എ വിശദീകരണം. ഒരു പ്രതി ഇപ്പോഴും ഒളിവിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."